"എന്നെ ഒറ്റപ്പെടുത്തി, ജീവന് പോലും ഭീഷണയുണ്ടായിരുന്നു"; മിസ് യൂണിവേഴ്സ് അനുഭവം വെളിപ്പെടുത്തി മിസ് റഷ്യ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th February 2023 05:30 PM  |  

Last Updated: 04th February 2023 05:30 PM  |   A+A-   |  

miss_russia

അന്ന ലിന്നിക്കോവ/ ചിത്രം: ഇൻസ്റ്റ​ഗ്രാം

 

യുഎസിലെ ന്യൂഓർലിയൻസിൽ നടന്ന മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്തപ്പോൾ സഹമത്സരാർഥികളിൽ നിന്ന് അ​വ​ഗണനയും ഒറ്റപ്പെടലും നേരിട്ടെന്ന് മിസ് റഷ്യ അന്ന ലിന്നിക്കോവ. മത്സരത്തിന് പിന്നാലെ ഒരു റഷ്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അന്നയുടെ തുറന്നുപറച്ചിൽ. അമേരിക്കയിലെയും യുക്രെയ്നിലെയും മത്സരാർഥികൾക്ക് അനുകൂലമായാണ് മത്സരം നടത്തിയതെന്നും മത്സരത്തിലുടനീളം തനിക്ക് സഹ മത്സരാർഥികൾ യാതൊരു പരിഗണനയും തന്നില്ലെന്നും അന്ന ആരോപിച്ചു. 

തുടക്കം തൊട്ടുതന്നെ അവർ പ്രശ്നങ്ങൾ സൃഷ്ടിച്ചു. ഞാൻ റഷ്യക്കാരിയായത് കൊണ്ട് മാത്രം പലരും എന്നെ അവ​ഗണിച്ചു. ജീവന് പോലും ഭീഷണയുണ്ടായിരുന്നു, അന്ന പറഞ്ഞു. സ്വിറ്റ്സർലൻഡ്, യുക്രൈൻ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർഥികൾ തന്നെക്കണ്ട് മാറിപോയെന്നും  ഈ പെരുമാറ്റം തന്റെ പ്രകടനത്തെയും ബാധിച്ചെന്ന് അന്ന പറഞ്ഞു. മിസ് വെനസ്വേലയായ അമാൻഡ ഡുസാവെൽ മാത്രമാണ് തന്നോട് നല്ലരീതിയിൽ പെരുമാറിയതെന്നും അന്ന പറഞ്ഞു. 

മിസ് യുഎസ്എ ആർബോണി ഗബ്രിയേലാണ് ഇക്കുറി മിസ് യൂണിവേഴ്സ് കിരീടം ചൂടിയത്. മിസ് വെനസ്വേല അമാൻഡ ഡുഡമേൽ രണ്ടാം സ്ഥാനവും മിസ് ഡൊമിനിക്കൻ റിപ്പബ്ലിക് ആൻഡ്രേയ്ന മാർട്ടിനെസ് മൂന്നാം സ്ഥാനവും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രണ്ട് വർഷത്തെ ഏകാന്തവാസത്തിനിടെ ​ഗർഭിണിയായി, അവസാനം മോമോയുടെ കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ