30 സെക്കന്റിൽ നെക്‌ലെയ്സ് മോഷിച്ചു, സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി പൊലീസ്; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th February 2023 01:18 PM  |  

Last Updated: 05th February 2023 01:18 PM  |   A+A-   |  

rat

ഡയമണ്ട് നെക്‌ലെയ്സ് തട്ടിയെടുത്ത് എലി

മോഷണം ഒരു ക്രിമിനൽ കുറ്റമാണ്. തടവ് ശിക്ഷ വരെ കിട്ടാവുന്ന കേസിൽ പ്രതി ഒരു എലി ആണെങ്കിലോ... ഞെട്ടിപ്പോയോ? പൊലീസിനെ പോലും അമ്പരപ്പിച്ച ഒരു മോഷണ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ജ്വല്ലറിക്കുള്ളിലെ സ്റ്റാന്റിൽ വെച്ചിരുന്ന ഡയമണ്ട് നെക്‌ലെയ്സ് ഒന്ന് വീക്ഷിച്ച ശേഷം വെറും 30 സെക്കന്റുകൊണ്ടാണ് എലി നൈസായിട്ട് തട്ടികൊണ്ടു പോയത്. മാല മോഷണം പോയതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളനെ പിടികിട്ടിയത്. കള്ളനെ കണ്ട് പൊലീസും ഉടമയും ഞെട്ടി.ഐപിഎസ് ഉദ്യോ​ഗസ്ഥനായ രാജേഷാണ് ട്വിറ്ററിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ആർക്ക് വേണ്ടിയാണ് എലി ഈ ഡയമണ്ട് നെക്‌ലെയ്സ് മോഷ്‌ടിച്ചതെന്ന് താമശരൂപേണ ഒരു ചോദ്യവും ചോദിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. 'ഫെബ്രുവരി 14ന് വേണ്ടിയുള്ള തയ്യാറെടുപ്പായിരിക്കും', 'ഗേൾഫ്രണ്ടിന് വേണ്ടിയാകും' എന്ന തരത്തിലൊക്കെയാണ് കമന്റുകൾ. ചിലർ ബോളിവുഡ് ചിത്രങ്ങളെ വെച്ചാണ് മോഷണത്തെ താരതമ്യപ്പെടുത്തിയത്. ​ഇതിനോടകം മുപ്പതിനായിരത്തോളം ആളുകൾ വീഡിയോ കണ്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

കേക്ക് ​കൊണ്ടൊരു ​ഗൗൺ! 131 കിലോ ഭാരം; ലോക റെക്കോർഡ്, വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ