ചാറ്റ് ജിപിടിയുടെ 'ചാട്ട്' വേർഷൻ; എല്ലാത്തിനെയും ഇന്ത്യനാക്കാൻ നമുക്കറിയാം, വൈറലായി ചിത്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th February 2023 04:07 PM  |  

Last Updated: 07th February 2023 04:07 PM  |   A+A-   |  

chaat_gpt

ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവച്ച ചിത്രം

 

ർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടായ ചാറ്റ് ജിപിടിയാണ് ഇപ്പോ‌ഴത്തെ സജീവ ചർച്ച. യഥാർത്ഥ സംശയങ്ങൾ ചോദിച്ചറിയുന്നത് മുതൽ സമയംകൊല്ലിയായി വരെ ഈ പുതിയ സാങ്കേതിക വിദ്യ പലരും ഉപയോ​ഗിക്കുന്നുണ്ട്. എന്നാലിതാ ചാറ്റ് ജിപിടിയുടെ 'ചാട്ട്' വേർഷനാണ് ഇപ്പോൾ ട്വിറ്ററിൽ വൈറലാകുന്നത്. വ്യവസായി ആനന്ദ് മഹീന്ദ്ര പങ്കുവച്ച ചിത്രമാണ് ശ്രദ്ധനേടിയിരിക്കുന്നത്. 

"എല്ലാത്തിനെയും ഇന്ത്യനാക്കാൻ നമുക്കറിയാം" എന്ന് കുറിച്ചാണ് അദ്ദേഹം ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ​ഗോൽ​ഗപ്പ വിൽക്കുന്ന കടയ്ക്ക് നൽകിയിരിക്കുന്ന പേര് ചാറ്റ് ജിപിടി എന്ന്. ഈ സർ​ഗ്​ഗാത്മ​ഗതയ്ക്കാണ് ഇന്റർനെറ്റിൽ കൈയടി ലഭിക്കുന്നത്. 

'ഇതാണ് ക്രിയേറ്റീവ് ഇന്ത്യ', 'ചാറ്റ് ഗോൾഗപ്പെ പാപ്രി ടിക്കി = ചാറ്റ് ജിപിടി', 'പവേർഡ് ‌ബൈ എഐ (ആലു+ഇംലി)', 'ഒരു ചാറ്റ് GPT കോംബോ തരൂ (ഗോൽഗപ്പയുടെയും ഉരുളക്കിഴങ്ങ് ടിക്കിയുടെയും ചാറ്റ്)' എന്നിങ്ങനെയാണ് ട്വീറ്റിന് ലഭിക്കുന്ന മറുപടികൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ചാറ്റ് ജിപിടിക്ക് ​ഗൂ​ഗിളിന്റെ ചെക്ക്; എതിരാളിയാകാൻ 'ബാർഡ്' 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ