തിളച്ച എണ്ണയിലിട്ടപ്പോള്‍ ചട്ടിയിൽ കിടന്ന് പിടച്ച് മീന്‍; ഞെട്ടിക്കുന്നത്! വിശ്വസിക്കാനാകാതെ കമന്റുകള്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th January 2023 01:48 PM  |  

Last Updated: 06th January 2023 01:59 PM  |   A+A-   |  

fish

വിഡിയോ സ്‌ക്രീന്‍ഷോട്ട്

 

വെറുതെയിരിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വിരലോടിക്കുന്നത് പലരുടെയും ശീലമായി മാറിക്കഴിഞ്ഞു. ആഴത്തിലുള്ള കുറിപ്പുകളോ രസകരമായ വിഡിയോകളോ ഈ സമയം കണ്ണിലുടക്കും. അപ്രതീക്ഷിതമായി മുന്നില്‍പ്പെടുന്ന ഇത്തരം വിഡിയോകള്‍ ചിലപ്പോള്‍ നമ്മുടെ പ്രതീക്ഷയ്ക്കും അപ്പുറം ഞെട്ടിക്കുന്നതായിരിക്കും. അത്തരത്തിലൊരു വിഡിയോയാണ് ഇന്റര്‍നെറ്റില്‍ വൈറലാകുന്നത്. വിഡിയോ കണ്ട പലര്‍ക്കും ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ലെന്ന് കമന്റുകളില്‍ നിന്ന് വ്യക്തം. 

തിളച്ച എണ്ണയിലേക്ക് മീനിനെ ഇടുന്നതാണ് വിഡിയോയില്‍ കാണുന്നത്. കുറച്ചുനിമിഷങ്ങള്‍ എണ്ണയില്‍ കിടന്ന മീന്‍ പിന്നാലെ പാനില്‍ കിടന്ന് പിടക്കാന്‍ തുടങ്ങി. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പോകുന്നപോലെയായിരുന്നു ആ രംഗം. മീന്‍ വറുത്തുകൊണ്ടിരുന്ന ആള്‍ പാന്‍ സിങ്കിലേക്ക് നീക്കി പിടിക്കുന്നത് കാണാം. 'മരണത്തെ അംഗീകരിക്കാന്‍ മീന്‍ തയ്യാറാകാതിരുന്നപ്പോള്‍' എന്ന് കുറിച്ചാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

ചിലര്‍ വിഡിയോ കണ്ട് പേടിച്ചപ്പോള്‍ മറ്റുചിലര്‍ ഇങ്ങനെയാണ് മീന്‍ ഫ്രെഷ് ആണോ എന്ന് അറിയുന്നതെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. വേറൊരു വിഭാഗം ഇത് എണ്ണയും ഉപ്പും ഒന്നിച്ചപ്പോഴുള്ള സൈന്റിഫിക് റിയാക്ഷന്‍ ആണെന്നാണ് കമന്റില്‍ പറയുന്നത്. നിശ്ചലമായ നാഡികളുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിച്ച് പേശികളുടെ ചലനങ്ങള്‍ക്ക് ഉപ്പ് കാരണമാകും. ഇതുതന്നെയാണ് നമ്മുടെ ശരീരത്തിന് ഉപ്പ് അത്യാവശ്യമാണെന്ന് പറയുന്നതിന്റെ കാരണവും', ഒരാള്‍ കുറിച്ചു.


ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇത് കാബേജ് ആണോ അതോ ജാക്കറ്റോ? വില കേട്ടാല്‍ ഞെട്ടും! 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ