വര്‍ക്ക് ഫ്രം ഹോം ഭര്‍ത്താക്കന്മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും; ഭാര്യമാര്‍ക്ക് കടുത്ത നിരാശ 

ഭാര്യമാരേക്കാള്‍ ഭര്‍ത്താക്കന്മാര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം കാര്യങ്ങള്‍ എളുപ്പമാക്കിയതെന്ന് പഠനം 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡിന് പിന്നാലെ തുടങ്ങിയ വര്‍ക്ക് ഫ്രം ഹോം സമ്പ്രദായം ഇപ്പോള്‍ 'ന്യൂ നോര്‍മല്‍' ആയി മാറിയിരിക്കുകയാണ്. എന്നാല്‍ വര്‍ക്ക് ഫ്രം ഹോം എല്ലാവര്‍ക്കും ഓരേ അനുഭവമല്ല സമ്മാനിക്കുന്നത്. ഭാര്യമാരേക്കാള്‍ ഭര്‍ത്താക്കന്മാര്‍ക്കാണ് ഈ പുതിയ രീതി കാര്യങ്ങള്‍ എളുപ്പമാക്കിയതെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ഓഫീസ് ഉത്തരവാദിത്വങ്ങളില്‍ കൂടുതലായി മുഴുകേണ്ടിവരുന്നതുകൊണ്ട് വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ പറ്റാത്തതിന്റെയും കുടുംബവുമായി സമയം ചിലവിടാന്‍ കഴിയാത്തതിന്റെയും കടുത്ത നിരാശയും സ്ത്രീകളില്‍ പ്രകടമാണ്. 

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഭാര്യയും ഭര്‍ത്താവും ഓഫീസില്‍ പോകുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കാറുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടുതല്‍ വീട്ടുജോലുകള്‍ ചെയ്യുന്നുണ്ടെങ്കിലും വര്‍ക്ക് ഫ്രം ഹോം രീതി തുടര്‍ന്നുപോകുന്ന കാലയളവില്‍ ഭര്‍ത്താക്കന്മാര്‍ പതിവിലും കുറവ് വീട്ടുജോലികളേ ചെയ്യാറുള്ളു എന്നാണ് കണ്ടെത്തല്‍. ഭാര്യമാരാകട്ടെ കൂടുതല്‍ ജോലികള്‍ ചെയ്യുന്നതിലേക്ക് എത്തിപ്പെടും. ജോലിയും വീട്ടിലെ ഉത്തരവാദിത്വങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഇപ്പോഴും ചില ലിംഗവ്യത്യാസങ്ങളുണ്ടെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. 

ഭര്‍ത്താക്കന്‍മാര്‍ക്ക് ജോലി സംബന്ധമായ കാര്യങ്ങളില്‍ ഫ്‌ളെക്‌സിബിളിറ്റി ലഭിക്കുമ്പോള്‍ ഭാര്യമാര്‍ ഓഫീസില്‍ പോകുമ്പോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജോലികള്‍ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കും.  
അതുപോലെ വര്‍ക്ക് ഫ്രം ഹോം സമയത്ത് ഭാര്യമാര്‍ക്ക് ജോലത്തിരക്കുള്ളപ്പോള്‍ ഭര്‍ത്താക്കന്മാര്‍ കൂടുതല്‍ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യും എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതായത് ഭര്‍ത്താക്കന്മാര്‍ക്ക് ജോലിത്തിരക്കില്ലാത്തപ്പോള്‍ അവര്‍ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ഭാര്യമാരെ സഹായിക്കുകയും കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യുകയും ചെയ്യും. എങ്കിലും ജോലിയും ഫാമിലി ടൈമും തമ്മിലുള്ള അതിരുകള്‍ അവ്യക്തമാകുമ്പോള്‍ ദമ്പതിമാര്‍ക്കിടയില്‍ കൂടുതല്‍ സംഘര്‍ഷം അനുഭവപ്പെടുന്നതായി പഠനം സൂചിപ്പിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com