പ്രായത്തെ തട്ടിതോല്‍പ്പിച്ച് മുത്തശ്ശി; 83-ാം വയസ്സില്‍ കാരംസ് കളിച്ച് നേടിയത് സ്വര്‍ണവും വെങ്കലവും

പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കും പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് മുത്തശ്ശി. 83-ാം വയസ്സില്‍ കാരംസ് കളിച്ച് നേട്ടം
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ജീവിതത്തിലെ പല ആഗ്രഹങ്ങള്‍ക്കും പ്രായത്തെ ഒരു വിലങ്ങുതടിയായി കാണുന്നവരാണ് ഭൂരിഭാഗവും. ഒരു പ്രായം കഴിഞ്ഞാല്‍ പലതും ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യം ഒരുപാട് കാര്യങ്ങളില്‍ നിന്ന് ആളുകളെ പിന്നോട്ടുവലിക്കാറുണ്ട്. എന്നാല്‍ ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കും പ്രായം ഒരു തടസ്സമല്ലെന്ന് കാണിച്ചുതന്നിരിക്കുകയാണ് 83കാരിയായ ഒരു മുത്തശ്ശി. പൂനെയില്‍ നടന്ന കാരംസ് ടൂര്‍ണമെന്റില്‍ ചെറുപ്പക്കാരോട് മത്സരിച്ച ജയിച്ചിരിക്കുകയാണ് ഈ മുത്തശ്ശി. 

അക്ഷയ് മറാത്തെ എന്ന യുവാവാണ് തന്റെ മുത്തശ്ശിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. തന്നേക്കാള്‍ പ്രായം കുറഞ്ഞ എതിരാളിക്ക് മുന്നില്‍ കൃത്യമായ ഷോട്ടുകള്‍ തൊടുത്തുവിടുന്ന മുത്തശ്ശിയേയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. ഡബിള്‍സില്‍ സ്വര്‍ണമെഡലും സിംഗിള്‍സില്‍ വെങ്കലവും മുത്തശ്ശി നേടിയെന്നും അക്ഷയ് വിഡിയോയ്‌ക്കൊപ്പം കുറിച്ചു. 

മത്സരത്തിന് മുമ്പ് അക്ഷയ്ക്കും കൂട്ടുകാര്‍ക്കുമൊപ്പം മുത്തശ്ശി കാരംസ് കളിക്കുന്ന രസകരമായ ഒരു വിഡിയോയും ഇതോടൊപ്പം യുവാവ് പങ്കുവച്ചിട്ടുണ്ട്. മുത്തശ്ശിക്കൊപ്പം പ്രാക്ടീസ് ചെയ്തതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്കുമെടുക്കാം എന്നാണ് അക്ഷയ് ഈ വിഡിയോയില്‍ പറയുന്നത്. ഈ മത്സരത്തിലും ജയം മുത്തശ്ശിക്കൊപ്പമായിരുന്നു. സ്‌നേഹം നിറഞ്ഞ നിരവധി കമന്റുകളാണ് ഇരു വിഡിയോയ്ക്കും ലഭിക്കുന്നത്. ഈ മുത്തശ്ശി ഒരു പ്രചോദനമാണെന്നും ആശംസകളെന്നും പലരും കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com