തണുപ്പുതുടങ്ങിയാല്‍ അടുക്കളയിലെ ചില്ലുഗ്ലാസ് കാലിയാകും!, ഗ്ലാസ് പൊട്ടുന്നത് തടയാനൊരു സിംപിള്‍ ട്രിക്ക് 

രാവിലെ നല്ല ചൂട് ചായ ​ഗ്ലാസിലേക്കൊഴിക്കുമ്പോൾ ദാ ​ഗ്ലാസ് പൊട്ടി ചായ താഴേ? ഇതെങ്ങനെ ഒഴിവാക്കാം? സംഗതി വളരെ എളുപ്പമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ല തണുപ്പുള്ള ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ ചൂടുള്ള ഒരു ചായ കുടിക്കുന്നതിനേക്കാള്‍ സന്തോഷം തരുന്ന മറ്റെന്തുണ്ട്? ഒന്നാലോചിച്ചാല്‍ മറ്റൊന്നുമില്ല. പക്ഷെ തണുപ്പുകാലത്ത് ഈ ആഗ്രഹം സാധിച്ചെടുക്കാന്‍ ചില വെല്ലുവിളികളെ തരണം ചെയ്യേണ്ടിവന്നേക്കാം. ചൂട് ചായ ഗ്ലാസിലേക്കൊഴിക്കുമ്പോഴായിരിക്കും ചില്ലുഗ്ലാസ് ദാ പൊട്ടി ചായ മുഴുവന്‍ പോകുന്നു!. ഇത് കണ്ടപാടെ തലയില്‍ കൈവയ്ക്കണ്ട. നിസാരമായ ഒരു ട്രിക്ക് അറിഞ്ഞിരുന്നാല്‍ ഇതൊഴിവാക്കാം. 

നമ്മള്‍ നല്ല ചൂട് ചായ ഗ്ലാസിലേക്കൊഴിക്കുമ്പോള്‍ ഗ്ലാസിന്റെ പുറത്തുള്ള അന്തരീക്ഷത്തില്‍ തണുപ്പും അകത്ത് നല്ല ചൂടുമായിരിക്കും. താപനിലയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന സ്‌ട്രെസ് ഒടിവുകളാണ് ഗ്ലാസ് പൊട്ടാന്‍ കാരണം. ഇതെങ്ങനെ ഒഴിവാക്കാം? സംഗതി വളരെ എളുപ്പമാണ്. ഗ്ലാസിലേക്ക് ചായ ഒഴിക്കുന്നതിന് മുമ്പ് അതിനകത്ത് ഒരു സ്റ്റീല്‍ സ്പൂണ്‍ വയ്ക്കണം. ലോഹത്തിന്റെ സാന്നിധ്യം ചൂടൊഴിക്കുമ്പോള്‍ ഗ്ലാസ് പൊട്ടുന്നത് തടയും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com