'എപ്പോഴും എനിക്കായി കാത്തിരിക്കും...'കാമുകനും ബന്ധുക്കൾക്കും മുന്നിൽ വെച്ച് പുതപ്പിനെ വിവാഹം ചെയ്ത് 49കാരി: വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th January 2023 01:22 PM |
Last Updated: 17th January 2023 02:22 PM | A+A A- |

പുതിപ്പിനെ വിവാഹം ചെയ്ത് 49കാരി/ ചിത്രം ട്വിറ്റർ
ആർക്കും ആരേയും വിവാഹം ചെയ്യാം, അതിപ്പോൾ മനുഷ്യനെ തന്നെയാകണമെന്ന് നിർബന്ധമുണ്ടോ? യുകെയിൽ തന്റെ പുതപ്പിനെ വിവാഹം ചെയ്ത 49കാരിയായ പാസ്‌കല്‍ സെലിക്കിന്റെ വാർത്തയാണ് ഈ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരു വർഷം മുൻപായിരുന്നു ഈ വിവാഹം എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഇപ്പോഴാണെന്ന് മാത്രം.
ലൈറ്റുകളുടേയും പാട്ടിന്റെ അകമ്പടിയോടെ നൈറ്റ് ഗൗണും സ്ലിപ്പറുമിട്ട് വധു, വരൻ തടിച്ച പതുപതുപ്പുള്ള പുതപ്പ്. കാമുകന്റെയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകൾ. ജീവിതത്തില്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് വളരെ ദൈര്‍ഘ്യമേറിയതും ആഴത്തിലുമുള്ള വിശ്വസ്തമായ ബന്ധമാണ് പുതപ്പിനോടുള്ളതെന്നും അത് തനിക്കു വേണ്ടി എപ്പോഴും കാത്തിരിപ്പുണ്ടാകുമെന്നും പാസ്‌കല്‍ സെലിക് പറയുന്നു.
Pascale Sellick married her #duvet says her boyfriend is 'very proud' and not jealous pic.twitter.com/OFnaAWcr1M
— Patriot (@NamoTheBestPM) January 13, 2023
തന്റെ കാമുകനായ ജോണിക്ക് ഇതെല്ലാം മനസിലാക്കാന്‍ സാധിക്കും. തന്റെ പുതപ്പിനോട് കാമുകന്‍ ഇതുവരെ അസൂയ കാണിച്ചിട്ടില്ലെന്നും പാസ്‌കല്‍ വ്യക്തമാക്കുന്നു. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാൻ വന്ന അതിഥികളും നിശാവസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്ന ഇവന്റ് ഓര്‍ഗനൈസറുടെ സഹായത്തോടെയാണ് വിവാഹം നടത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
.