സാരിയുടുത്ത് ത്രിവർണ പതാകയുമേന്തി മുംബൈ മാരത്തണിൽ പങ്കെടുത്ത് 80കാരി; വീഡിയോ വൈറൽ

51 മിനിറ്റ് കൊണ്ട് 4.2 കിലോമീറ്ററാണ് ഭാരതി  ഓടി എത്തിയത്. 
മുംബൈ മാരത്തണിൽ പങ്കെടുത്ത് 80കാരി/ സ്ക്രീൻഷോട്ട്
മുംബൈ മാരത്തണിൽ പങ്കെടുത്ത് 80കാരി/ സ്ക്രീൻഷോട്ട്

'പ്രായമൊക്കെ വെറും നമ്പർ മാത്രമല്ലേ'... 80-ാം വയസിൽ 18-ാമത് ടാറ്റ മുംബൈ മാരത്തണിൽ ഓടി കയറി ഭാരതി. സാരിയുടുത്ത് ത്രിവർണ പതാകയും കൈലേന്തി ഓടി എത്തിയെത്തിയ ഭാരതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചെറുമകൾ ഡിംപിൾ മേഹ്ത ഫെർണാണ്ടസ് പങ്കുവെച്ചതോടെ വളരെ വേ​ഗം പ്രചരിച്ചു.

നിരവധി പേരാണ് ഭാരതി മുത്തശ്ശിക്ക് ആശംസകളുമായി രം​ഗത്തെത്തിയത്.
മുതിർന്നവരും കുട്ടികളും വൈകല്യമുള്ളവരുമുൾപ്പെടെ 55,000 പേരാണ് മാരത്തണിൽ പങ്കെടുത്തത്. 51 മിനിറ്റ് കൊണ്ട് 4.2 കിലോമീറ്ററാണ് ഭാരതി  ഓടി എത്തിയത്. 'ഞായറാഴ്ച നടന്ന ടാറ്റ മാരത്തണിൽ എൺപതുകാരിയായ എന്റെ മുത്തശ്ശി പങ്കെടുത്തത് എല്ലാവർക്കും പ്രചോദനമാകട്ടെ' എന്ന അടിക്കുറിപ്പോടെയാണ് ഡിംപിൾ വീഡിയോ പോസ്റ്റ് ചെയ്തത്.

ഇത് അഞ്ചാം തവണയാണ് ഭാരതി മാരത്തണിൽ പങ്കെടുക്കുന്നത്. എല്ലാ ദിവസവും മാരത്തണിൽ പങ്കെടുക്കുന്നതിന് പരിശീലിക്കാറുണ്ടെന്നും ഭാരതി പറഞ്ഞു. എന്തുകൊണ്ടാണ് ത്രിവർണ പതാക കയ്യിലേന്തിയെന്ന ചോദ്യത്തിന് ഒരു ഇന്ത്യക്കാരിയായതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു അവരുടെ മറുപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com