ഡയാനയുടെ ആ പർപ്പിൾ മാല ഇനി കിം കർദാഷ്യന് സ്വന്തം; മുടക്കിയത് 1.6 കോടി രൂപ  

ഡയാന രാജകുമാരിയുടെ കുരിശ് ലോക്കറ്റുള്ള വജ്രമാല ലേലത്തിൽ സ്വന്തമാക്കി കിം കർദാഷ്യൻ
ഡയാന രാജകുമാരി, കിം കർദാഷ്യൻ/ ചിത്രം: ട്വിറ്റർ
ഡയാന രാജകുമാരി, കിം കർദാഷ്യൻ/ ചിത്രം: ട്വിറ്റർ

യാന രാജകുമാരിയുടെ വജ്രമാല ലേലത്തിൽ സ്വന്തമാക്കി കിം കർദാഷ്യൻ. അറ്റെലോ ക്രോസ് എന്നറിയപ്പെടുന്ന വജ്രം പതിപ്പിച്ച വലിയ കുരിശ് ലോക്കറ്റുള്ള മാലയാണ് കിം സ്വന്തമാക്കിയത്. ന്യൂയോർക്കിലെ സോതബീസ് ഓക്‌ഷൻ ഹൗസിൽ ബുധാനാഴ്ച നടന്ന ലേലത്തിൽ ഏകദേശം 1.6 കോടി രൂപ ചിലവിട്ടാണ് കിം മാല നേടിയത്. 

1920കളിൽ ബ്രിട്ടിഷ് ആഭരണനിർമാതാക്കളായ ജെരാർഡ് ആണ് ഈ മാല രൂപകൽപന ചെയ്തത്. പർപ്പിൾ കല്ലുകൾക്ക് ചുറ്റും വജ്രം പതിപ്പിച്ചാണ് കുരിശാകൃതിയിലുള്ള ഈ ലോക്കറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഡയാന രാജകുമാരിയുടെ സുഹൃത്തായിരുന്ന നയിം അത്തല്ല എന്ന വ്യവസായി 1980കളിൽ ഈ ലോക്കറ്റ് സ്വന്തമാക്കി. പലപ്പോഴായി രാജകുമാരിക്ക് അയാളിത് ധരിക്കാൻ നൽകിയിട്ടുണ്ട്. വലിയ ലോക്കറ്റുള്ള ആ മാല അങ്ങനെയാണ് ഫാഷൻ ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. ഡയാനയുടെ മരണശേഷം ഈ ലേലത്തിലൂടെയാണ് മാല വീണ്ടും ശ്രദ്ധാകേന്ദ്രമായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com