ഒഴുക്കിൽപെട്ട് കാണാതായ മകനെ തിരിച്ച് കിട്ടി, സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞ് കുടുംബം; വീഡിയോ വൈറൽ

ശക്തമായ ഒഴുക്കിൽപെട്ട് കാണാതായ 22കാരനായ മകനെ തിരിച്ചു കിട്ടിയ ഒരു കുടുംബത്തിന്റെ വൈകാരിക നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.
ഒഴുക്കിൽപെട്ട 22കാരനെ രക്ഷപ്പെടുത്തി/ ചിത്രം സ്ക്രീൻഷോട്ട്
ഒഴുക്കിൽപെട്ട 22കാരനെ രക്ഷപ്പെടുത്തി/ ചിത്രം സ്ക്രീൻഷോട്ട്

വാഷിങ്‌ടൺ: പല തരത്തിലുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അതിൽ ഏറെയും നൊമ്പരപ്പെടുത്തുന്ന കണ്ണീർ കാഴ്ചകളായിരിക്കും എന്നാൽ സന്തോഷം കൊണ്ട് കണ്ണീരണിയുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശക്തമായ ഒഴുക്കിൽ പെട്ട് കാണാതായ 22കാരനായ മകനെ തിരിച്ചു കിട്ടിയ ഒരു കുടുംബത്തിന്റെ വൈകാരിക നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. തിങ്കളാഴ്ചയാണ് മുങ്ങൽ വി​ദ​ഗ്ധനായ ഡിലൻ ​ഗാർട്ടെൻമെയറിനെ കാണാതാകുന്നത്. മണിക്കൂറുകളോളം തെരഞ്ഞിട്ടും ഡിലനെ കണ്ടെത്താനായില്ല.

രക്ഷാപ്രവർത്തനത്തിനിറങ്ങിയ ബോട്ടിൽ കുടുംബവും ഡിലനെ തേടിയിറങ്ങി. വീണ്ടും മണിക്കൂറുകളുകളുടെ തെരച്ചിലിനൊടുവിലാണ് ഡിലാനെ കണ്ടെത്താനായത്. ദുരെ നിന്നും ഡിലനെ കണ്ട കുടുംബം സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നത് വീഡിയോയിൽ കാണാം. 'എനിക്ക് ചുറ്റും മത്സ്യ ബന്ധനത്തിനായി നിക്ഷേപിച്ച ഇരകളുണ്ടായിരുന്നു. ഇരകളെ പിന്തുടർന്ന് സ്രാവടക്കമുള്ള വലിയ മത്സ്യങ്ങൾ എപ്പോൾ വേണമെങ്കിലും വരുമെന്ന് പ്രതീക്ഷിച്ചിരുന്നു'. എന്തും നേരിടാൻ തയ്യാറായിരുന്നെന്നും എന്നാൽ അതിന്റെ ആവശ്യമുണ്ടായില്ലെന്നും ഡിലൻ പറഞ്ഞു. 

തങ്ങളുടെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ ബോട്ട് യാത്ര എന്നാണ് രക്ഷാപ്രവർത്തനത്തെക്കുറിച്ച് ഡിലന്റെ അമ്മ ടബിതാ ഗാർട്ടെൻമെയർ പറഞ്ഞത്. ഡിലന്റെ ബന്ധുവാണ് വീഡിയോ വെള്ളിയാഴ്ച സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. 'ദൈവം ഞങ്ങളുടെ ഒപ്പമായിരുന്നു. അവനുണ്ടാകുമെന്ന് പ്രതീക്ഷിച്ച കോർഡിനേറ്റ്‌സിൽ തന്നെ അവനെ കണ്ടെത്താനായെന്നും  കുറിപ്പിൽ പറയുന്നു. ഡിലനെ കണ്ടെത്തിയതിലുള്ള സന്തോഷമാണ് രണ്ടാം വീഡിയോയിലുള്ളത്. ഈ വീഡിയോയിൽ നിന്നും തനിക്ക് കണ്ണെടുക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com