പഴവും ബ്രെഡ്ഡും ഉണ്ടോ? ഉഗ്രന്‍ മഫിന്‍സ് തയ്യാറാക്കാം
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th January 2023 04:16 PM |
Last Updated: 29th January 2023 04:16 PM | A+A A- |

വീഡിയോ സ്‌ക്രീന്‍ഷോട്ട്
ലോക്ക്ഡൗണ്‍ കാലത്ത് പലരും കണ്ടെത്തിയ വിനോദമാണ് ബേക്കിങ്. കേക്കുണ്ടാക്കിയായിരുന്നു പലരും ബേക്കിങ്ങിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്. ഇക്കൂട്ടത്തില്‍ ഏറ്റവും പോപ്പുലറായ ഒന്നാണ് ബനാന ബ്രെഡ്. ഇപ്പോഴിതാ ബനാന-ബ്രെഡ് മഫിന്‍സിന്റെ റെസിപ്പിയാണ് ശ്രദ്ധനേടുന്നത്.
ബനാന ബ്രെഡ്ഡിന്റെ ഒരു ഈസി വേര്‍ഷന്‍ ആയാണ് ബനാന-ബ്രെഡ് മഫിന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടില്‍ പഴുത്തുപോകുന്ന പഴം കളയാതെ ഉപയോഗപ്പെടുത്താമെന്നതാണ് ഇതിന്റെ ഗുണം. ഫീൽ ഗുഡ് ഫുഡ്ഡി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് റെസിപ്പി പങ്കുവച്ചിരിക്കുന്നത്
ചേരുവകള്‍
ഒന്നര കപ്പ് മൈദ
ഒരു ടീസ്പൂണ്‍ ബേക്കിങ് പൗഡര്‍
ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ
അര ടീസ്പൂണ്‍ ഉപ്പ്
അര ടീസ്പൂണ്‍ കറുവപ്പട്ട
മൂന്ന് വലിയ പഴുത്ത പഴം, നന്നായി ചതച്ചെടുത്ത് ഒന്നര കപ്പ് അളവില്‍
രണ്ട് മുട്ട
അര കപ്പ് ബ്രൗണ്‍ ഷുഗര്‍
നാല് ടേബിള്‍ സ്പൂണ്‍ ഉപ്പില്ലാത്ത ബട്ടര്‍
ഒരു ടീസ്പൂണ്‍ വാനില എസന്‍സ്
ഒരു കപ്പ് വാള്‍നട്ട് ചെറിയ കഷ്ണങ്ങളാക്കിയത്.
തയ്യാറാക്കുന്ന വിധം
ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ പ്രീഹീറ്റ് ചെയ്യണം. മഫിന്‍ ഉണ്ടാക്കാനുള്ള മോള്‍ഡില്‍ കപ്പ്‌കേക്ക് ലൈനര്‍ തയ്യാറാക്കി വയ്ക്കണം.
മൈദ, ബേക്കിങ് പൗഡര്‍, ബേക്കിങ് സോഡ. ഉപ്പ്. കറുവപ്പട്ട എന്നിവ ചെറുതായി വിസ്‌ക് ചെയ്ത് മാറ്റിവയ്ക്കുക.
ഒരു വലിയ ബൗളില്‍ ചതച്ചെടുത്ത പഴത്തിലേക്ക് മുട്ട, ബ്രൗണ്‍ ഷുഗര്‍, ബട്ടര്‍, വനില എസന്‍സ് എന്നിവ നന്നായി വിസ്‌ക് ചെയ്ത് യോജിപ്പിക്കുക.
ഇത് മൈദ മിക്‌സിലേക്ക് ചേര്‍ത്ത് വീണ്ടും നന്നായി യോജിപ്പിക്കണം. അവസാനമായി ചെറിയ കഷ്ണങ്ങളാക്കിയ വാള്‍നട്ട് കൂടി ചേര്‍ക്കാം.
മഫിന്‍ മോള്‍ഡിലേക്ക് മിക്‌സ് ചെയ്തുവച്ചിരിക്കുന്ന ചേരുവകള്‍ ഒഴിച്ച് 18-20 മിനിറ്റ് സമയം ബേക്ക് ചെയ്യാന് വയ്ക്കുക. വെന്തു എന്ന് ഉറപ്പാക്കാന്‍ ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് നോക്കാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ