ഹൈഹീൽസ് ധരിച്ച് സാരിയിൽ ബ്രേക്ക് ഡാൻസ്; 'ദേവി കൂടിയതാണോ?' എന്ന് സോഷ്യൽമീഡിയ

നേപ്പാൽഹിപ്പ്ഹോപ്പ്ഫൗൻഡേഷൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത് 
ബ്രേക്ക് ഡാൻസ് ചെയ്യുന്ന പെൺകുട്ടി/ വിഡിയോ സ്ക്രീൻഷോട്ട്
ബ്രേക്ക് ഡാൻസ് ചെയ്യുന്ന പെൺകുട്ടി/ വിഡിയോ സ്ക്രീൻഷോട്ട്

സാരി ഉടുത്ത് മര്യാദയ്‌ക്കൊന്നു നടക്കാൻ പോലും പ്രയാസമാണെന്ന് പരാതിപ്പെടുന്ന പെൺകുട്ടികൾ നിരവധിയാണ്. അതിന്റെ കൂടെ ഹൈ ഹീൽസ് ധരിച്ച് ഒരു ബ്രേക്ക് ഡാൻസ് കൂടെ ആയാലോ...

അത്തരത്തിലൊരു വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ലൈക്കുകൾ വാരിക്കൂട്ടുന്നത്. നേപ്പാൽഹിപ്പ്ഹോപ്പ്ഫൗൻഡേഷൻ എന്ന ഇൻസ്റ്റഗ്രാം പേജിൽ പ്രത്യക്ഷപ്പെട്ട വിഡിയോയിലാണ് പെൺകുട്ടി സാരി ഉടുത്ത് ഹൈഹീൽസിൽ കൂളായി ബ്രേക്ക് ഡാൻസ് കളിക്കുന്നത്. 

വിവാഹ ശേഷമുള്ള പാർട്ടിയാണെന്നാണ് വിഡിയോയിൽ തോന്നുന്നത്. കാഴ്‌ചക്കാരായി മുതിർന്നവർ മുതൽ കുട്ടികൾ വരെയുണ്ട്. സാരിയിൽ പെൺകുട്ടിയുടെ ബ്രേക്ക് ഡാൻസ് കയ്യടിച്ച് ചുറ്റുമുള്ളവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനോടകം നിരവധി ആളുകളാണ് വിഡിയോ കണ്ടത്. എട്ട് ലക്ഷത്തിലധികം ആളുകൾ വിഡിയോ ലൈക്ക് ചെയ്‌തു.

സാരി ഉടുത്ത് ഹൈഹീൽസിൽ ബ്രേക്ക് ഡാൻസ് കളിക്കുന്ന പെൺകുട്ടിയുടെ ആത്മവിശ്വാസം അപാരമെന്നായിരുന്നു പലരുടെയും കമന്റുകൾ. ഡാൻസ് കണ്ടിട്ടു ദേവി ശരീരത്തിൽ കയറിയതാണെന്ന് തോന്നി എന്ന തരത്തിലുള്ള രസകരമായ കമൻ്റുകളും വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

ഹൈഹീൽസിൽ ഇങ്ങനെ ഡാൻസ് ചെയ്യുമ്പോൾ കാലു ശ്രദ്ധിക്കണമെന്നും ചിലർ കമന്റു ചെയ്‌തു. നേരത്തെ സാരിയുടുത്ത് ഫുട്‌ബോൾ കളിക്കുന്ന സ്ത്രീകളുടെ വിഡിയോ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com