അമ്പോ എന്തൊരു വലുപ്പം! ഇതാണ് ബാഹുബലി സാന്‍ഡ്‌വിച്ച്; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th June 2023 05:02 PM  |  

Last Updated: 06th June 2023 05:02 PM  |   A+A-   |  

giant_sandwich

വിഡിയോ സ്ക്രീൻഷോട്ട്


സാന്‍ഡ്‌വിച്ചില്‍ പല വെറൈറ്റികളുണ്ട്. ചിക്കന്‍, ട്യൂണ, ഗ്രില്‍ഡ് ചീസ്, റോസ്റ്റ് ബീഫ് തുടങ്ങി വെറൈറ്റികളുടെ ആ നിര നീണ്ടതുതന്നെയാണ്. ചിലര്‍ക്ക് സാന്‍ഡ്‌വിച്ച് ഒരു പതിവ് ബ്രേക്ക്ഫാസ്റ്റാണെങ്കില്‍ മറ്റുചിലര്‍ക്ക് ഇത് വൈകിട്ടത്തെ ചായക്കൊപ്പം കഴിക്കാന്‍ പ്രിയപ്പെട്ട പലഹാരമാണ്. എന്നാല്‍ നിങ്ങളാരെങ്കിലും ബാഹുബലി സാന്‍ഡ്‌വിച്ച് എന്ന് കേട്ടിട്ടുണ്ടോ? പേര് പോലെതന്നെ ഭീമന്‍ സാന്‍ഡ്‌വിച്ച് ആണ് സംഗതി. 

സ്പൂണ്‍സ് ഓഫ് മുംബൈ എന്ന ബ്ലോഗര്‍ ആണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. മുംബൈയിലെ ബോറിവലി വെസ്റ്റിലുള്ള ബിപിന്‍സ് ബിഗ് സാന്‍ഡ്‌വിച്ച് എന്ന കടയിലാണ് ഇത് ലഭിക്കുന്നത്. പല ലെയറുകളായി ചെയ്‌തെടുക്കുന്ന സാന്‍ഡ്‌വിച്ച് തയ്യാറാക്കുന്നത് പൂര്‍ണ്ണമായും വിഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. 

ബ്രെഡ് നാല് വശവും മുറിച്ചുകളഞ്ഞ ശേഷം ബട്ടര്‍ തേച്ചെടുക്കും. ഇതിലേക്ക് ഒരു സോസ് ആണ് ആദ്യം തേക്കുന്നത്. ആദ്യത്തെ ലെയര്‍ ഫില്ലിങ്ങായി പാസ്തയും സവോളയും കാപ്‌സിക്കവുമാണ് വെക്കുന്നത്. രണ്ടാമത്തെ ലെയറില്‍ പൈനാപ്പിള്‍, ഹാലപെനോ, ഒലിവ് എന്നിവയാണ് വയ്ക്കുന്നത്. അവസാനത്തെ ലെയറില്‍ തക്കാളിയും പിസ സോസും കാബേജുമൊക്കെയാണ് വരുന്നത്. ഇതിന് മുകളിലായി ധാരാളം മയോണൈസും ഒഴിക്കും. അവസാനം ചീസും ബീറ്റ്‌റൂട്ടും ഗ്രേറ്റ് ചെയ്തിടുന്നതും കാണാം. ഇത്രയുമാകുമ്പോള്‍ അസാമാന്യ വലുപ്പമുള്ള സാന്‍ഡ്വിച്ച് റെഡി. ഇത് ആറ് കഷ്ണങ്ങളാക്കി മുറിച്ച് പാത്രത്തില്‍ വച്ച് വിളമ്പുന്നതും വിഡിയോയില്‍ കാണാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് തുരത്തി കാട്ടുപോത്ത്, വിജയശ്രീലാളിതനായി നദി കടന്നുവരുന്ന രംഗം; വിഡിയോ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ