'ഇത്ര വിലകൂടിയ വസ്ത്രം ഒരിക്കൽ മാത്രം ഇടേണ്ടതല്ല', വിവാഹ വേഷത്തിൽ ന​ഗരം ചുറ്റി അമ്മയും പെൺമക്കളും; വിഡിയോ വൈറൽ 

ബ്രൈഡൽ ​ഗൗൺ ധരിച്ച് ടെക്‌സാസിൽ ഒരമ്മയും അവരുടെ നാല് പെൺ മക്കളും
ബ്രൈഡൽ ​ഗൗൺ ധരിച്ച് അലക്സിസും സംഘവും/ ഇൻസ്റ്റ​ഗ്രാംഈ വാര്‍ത്ത കൂടി വായിക്കൂ  'മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ പൂർത്തിയായി, കുഴപ്പമില്ല'; ആശ്വാസ വാർത്തയുമായി ബിനീഷ്  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെ
ബ്രൈഡൽ ​ഗൗൺ ധരിച്ച് അലക്സിസും സംഘവും/ ഇൻസ്റ്റ​ഗ്രാംഈ വാര്‍ത്ത കൂടി വായിക്കൂ 'മഹേഷ് കുഞ്ഞുമോന്റെ ഓപ്പറേഷൻ പൂർത്തിയായി, കുഴപ്പമില്ല'; ആശ്വാസ വാർത്തയുമായി ബിനീഷ് സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെ

ല്യാണം കഴിഞ്ഞാൽ മിക്ക ആളുകളും വിവാഹ വസ്ത്രം അലക്കി തേച്ച് മടക്കി അലമാരിയിൽ സൂക്ഷിക്കാറാണ് പതിവ്. വർഷങ്ങൾ കഴിഞ്ഞാലും അതിന് ഒരു അനക്കം ഉണ്ടാവില്ല. എന്നാൽ ടെക്‌സാസിൽ കഴിഞ്ഞ ദിവസം ഒരമ്മയും അവരുടെ നാല് പെൺ മക്കളും തങ്ങളുടെ വിവാഹ വസ്ത്രം അണിഞ്ഞ് ഭക്ഷണം കഴിക്കാനെത്തിയത് ആളുകൾക്ക് കൗതുകമായി. 

വെളുത്ത ബ്രൈഡൽ ​ഗൗൺ ധരിച്ച് ഇവർ റോഡു മുറിച്ചു കടക്കുന്നതും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ വഴിയാത്രക്കാർക്കും കച്ചവടക്കാർക്കും അമ്പരപ്പുണ്ടാക്കി. 'കയ്യിലുള്ള ഏറ്റവും വിലകൂടിയ വസ്ത്രം ജീവിതത്തിൽ ഒരിക്കൽ മാത്രം ഇടേണ്ടതല്ല. അതുകൊണ്ട് പുറത്തു പോയപ്പോൾ ഞങ്ങൾ വിവാഹ വസ്ത്രം ധരിക്കാൻ തീരുമാനിച്ചു'- എന്ന കുറിപ്പോടെ അലക്സിസ് എന്ന പെൺകുട്ടിയാണ് ഇൻസ്റ്റഗ്രാമിലൂടെ വിഡിയോ പങ്കുവെച്ചത്.

മാസത്തിൽ ഒരിക്കൽ കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. അപ്പോഴാണ് ആണുങ്ങളെയും മുതിർന്ന കുട്ടികളെയും ഒഴിവാക്കി അമ്മയും പെൺമക്കളും ഒരുമിച്ചു പുറത്തുപോകാൻ‌ പദ്ധതിയിട്ടത്. ഇവർ വിവാഹ വേഷത്തിൽ റോഡ് മുറിച്ചു കടക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ വിഡിയോയിൽ കാണാം. ഒരുപാട് ആളുകൾ തങ്ങളെ ശ്രദ്ധിച്ചുവെന്നും ഫോട്ടോയും വിഡിയോയുമൊക്കെ എടുത്തുവെന്നും അലക്‌സിസ് കുറിപ്പിൽ പറഞ്ഞു. ഒരു തരത്തിൽ ആ ശ്രദ്ധ വളരെ രസകരമായി തോന്നിയെന്നും അലക്‌സിസ് കൂട്ടിച്ചേർത്തു. 

എന്നാൽ അമ്മയുടെ വിവാഹ വസ്ത്രം നഷ്ടപ്പെട്ടു പോയിരുന്നുവെന്നും കൂട്ടത്തിൽ ഒരാൾ വിവാഹിതയായിരുന്നില്ലെന്നും അലക്സിസ് പറഞ്ഞു. നാല് ലക്ഷത്തോളം ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടത്. രസകരമായ നിരവധി കമന്റുകളും വിഡിയോയ് ‌താഴെ വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com