മാംഗോ കിയാര; ബാൻഡോ ടോപ്പും ബോഡിക്കോൺ സ്‌കേർട്ടും, സ്റ്റൈലിഷ് ലുക്ക് വേണോ? വില ഒന്നേകാൽ ലക്ഷം

ഡയൺ ലീ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ ടോപ്പിന് 55,565 രൂപയും സ്കേർ‌ട്ടിന് 68,639 രൂപയുമാണ് വില
കിയാര അധ്വാനി /ഫോട്ടോ: ഇൻസ്റ്റ​ഗ്രാം
കിയാര അധ്വാനി /ഫോട്ടോ: ഇൻസ്റ്റ​ഗ്രാം

മാംഗോ ഡ്രിങ്ക് ബ്രാൻഡ് സ്ലൈസിന്റെ അംബാസിഡറായി ബോളിവുഡ് നടി കിയാര അധ്വാനി എത്തിയത് ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ഞ നിറത്തിലെ ബാൻഡോ ടോപ്പും ബോഡിക്കോൺ സ്‌കേർട്ടുമായിരുന്നു കിയാരയുടെ വേഷം. മാംഗോ ഇമോജിക്കൊപ്പം കിയാര തന്നെയാണ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ചതുരാകൃതിയിൽ സ്ട്രാപ്പ്‌ലെസ് മോഡലിലാണ് ടോപ്പിന്റെ കഴുത്ത് ഡിസൈൻ ചെയ്തിരിക്കുന്നത്. നടുക്ക് ഒരു സിൽവർ ലൂപ്പും നൽകിയിട്ടുണ്ട്. ഇതേ നിറത്തിൽ തന്നെയുള്ള മഞ്ഞ സ്‌കേർട്ട് ബോഡിക്കോൺ ഫിറ്റിങ്ങിലാണ് വരുന്നത്. മുട്ടിന് താഴേക്കായി ഒരു സൈഡ് സ്ലിറ്റ് സ്‌കേർട്ടിലുണ്ട്. ഹൈ വേയ്‌സ്റ്റ് സ്‌കേർട്ട് കണങ്കാൽ വരെ നീളത്തിലുള്ളതാണ്. 

ഡയൺ ലീ എന്ന ക്ലോത്തിങ് ബ്രാൻഡിന്റെ വസ്ത്രമാണ് കിയാര ധരിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ നിന്ന് ഈ വസ്ത്രം നിങ്ങൾക്ക് വാങ്ങാവുന്നതാണ്. ഗ്രേഡിയന്റ് റിബ് സ്‌കേർട്ട് എന്ന പേരിലാണ് പാവാട ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന് ഏകദേശം 68,639 രൂപയാണ് വില. മൊബിയസ് ബാൻഡോ ടോപ്പ് എന്ന് തിരഞ്ഞാൻ സ്ട്രാപ്പ്‌ലെസ് ടോപ്പും കാണാം. ഇതിന് 55,565 രൂപയോളം നൽകേണ്ടിവരും. സ്‌കേർട്ടും ടോപ്പും ചേർത്ത് ഏകദേശം 1,24,204 രൂപയാണ് വില.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com