'കുറച്ച് പേടിയുണ്ട്, കൂടുതൽ സന്തോഷവും', 62-ാം വയസിൽ ആദ്യ വിമാനയാത്ര, സ്വപ്‌നസാക്ഷാത്‌കാരമെന്ന് മിൽകുരി ഗംഗേവ;വിഡിയോ

62-ാം വയസിൽ ആദ്യ വിമാനയാത്ര സാധ്യമാക്കി മിൽകുരി ഗംഗേവ
മിൽകുരി ഗംഗേവ/ ചിത്രം ഇൻസ്റ്റാ​ഗ്രാം
മിൽകുരി ഗംഗേവ/ ചിത്രം ഇൻസ്റ്റാ​ഗ്രാം

സ്വപ്‌നങ്ങൾക്ക് പ്രായം ഒരിക്കലും ഒരു തടസമല്ല, അത് ഒന്നുകൂടി തെളിയിക്കുന്നാണ് മിൽകുരി ഗംഗേവയുടെ വിമാനയാത്ര. 'മൈ വില്ലേജ് ഷോ' എന്ന യൂട്യൂബ് സീരീസിലൂടെ പ്രശസ്തയാണ് തെലങ്കാന സ്വദേശിയായ മിൽകുരി ഗംഗേവ. തെലങ്കാനയുടെ പാരമ്പര്യയും ഗ്രാമീണ ജീവിതവും സൗന്ദര്യവുമൊക്കെ കാണിക്കുന്ന ഒരു യൂട്യൂബ് സീരീസാണ് 'മൈ വില്ലേജ് ഷോ'.

പ്രായമൊക്കെ എന്തിനാ ആലോചിക്കുന്നത്, ആഗ്രഹം തോന്നിയാൽ അത് ചെയ്യണം എന്നാണ് ഗംഗേവയുടെ നിലപാട്. 62-ാം വയസിൽ ആദ്യമായി വിമാനയാത്ര ചെയ്യുന്നതിന്റെ വിഡിയോ മിൽകുരി ഗംഗേവ ഇൻസ്റ്റാഗ്രാമിലൂടെയാണ് പുറത്ത് വിട്ടത്. വിഡിയോ വളരെ പെട്ടന്ന് തന്നെ വൈറലായി.

വിമാനയാത്രക്ക് മുന്നോടിയായി ഗേറ്റിൽ ബോഡിങ് പാസ് കാണിക്കുന്നത് മുതലാണ് വിഡിയോ ആരംഭിക്കുന്നത്. പരിഭ്രാന്തിയിലാണ് വിമാനത്തിന്റെ അകത്തേക്ക് പ്രവേശിക്കുന്നത്. വിമാന പറന്നുയരുമ്പോഴും സീറ്റ് ബെൽറ്റ് ധരിക്കുമ്പോളും ആ പരിഭ്രാന്തി മുഖത്ത് കാണാം. യാത്രക്കിടെ ചെവി അടഞ്ഞതായും ഗംഗേവ പറയുന്നുണ്ട്. പുറത്തിയങ്ങിയ ശേഷം മുഖത്ത് ആദ്യമായി വിമാനയാത്ര സാധ്യമാക്കിയതിന്റെ സന്തോഷമായിരുന്നു.

ഗംഗേവയെ പ്രശംസിച്ച് നിരവധി കമന്റുകളും വിഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെട്ടു. നിങ്ങൾ പറയുന്ന ഭാഷ മനസിലാകുന്നില്ലെങ്കിലും വളരെ ഹൃദയമാണ് നിങ്ങളുടെ യാത്ര ഇതുപോലെ ഒരു ദിവസം എന്റെ അമ്മയെയും കൊണ്ടുപോകണമെന്നായിരുന്നു ഒരു കമന്റ്. 5 ലക്ഷത്തോളം ആളുകൾ വിഡിയോ ഇതിനോടകം കണ്ടു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com