ക്രീമി ലസ്സി വീട്ടിലുണ്ടാക്കണോ; ഇതാ അഞ്ച് ടിപ്‌സ്

വീട്ടില്‍ ലസ്സി തയ്യാറാക്കുമ്പോള്‍ നല്ല ക്രീമി ആയി കിട്ടാന്‍ ചില ടിപ്‌സ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ളനീരം നാരങ്ങാവെള്ളവുമൊക്കെ പോലെ ചൂടുകാലത്ത് ആശ്രയിക്കാവുന്ന മറ്റൊരു പാനീയമാണ് ലസ്സി. ഉപ്പും മധുരവും ചേര്‍ന്ന രുചിയുള്ള ലസ്സി ശരീരത്തിന് തണുപ്പുപകരുന്ന പാനീയമായതുകൊണ്ടുതന്നെ ചൂടുകാലത്തെ ബെസ്റ്റ് ഡ്രിങ്കുകളില്‍ ഒന്നാണ്. വീട്ടില്‍ ലസ്സി തയ്യാറാക്കുമ്പോള്‍ നല്ല ക്രീമി ആയി കിട്ടാന്‍ ചില ടിപ്‌സ് ഉണ്ട്. 

♦ ലസ്സി വീട്ടില്‍ തയ്യാറാക്കുമ്പോള്‍ വീട്ടില്‍ തന്നെ ചെയ്‌തെടുത്ത തൈര് ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. പുറത്തുനിന്ന് വാങ്ങുന്നതാണെങ്കിലും മറ്റ് ഫ്‌ളേവറുകളൊന്നുമില്ലാത്ത പ്ലെയിന്‍ തൈര് തെരഞ്ഞെടുക്കുന്നതാണ് ലസ്സി ഉണ്ടാക്കാന്‍ നല്ലത്. 

♦ തൈര് നന്നായി അടിച്ചെടുക്കുകയാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ബ്ലെന്‍ഡര്‍ ഉപയോഗിച്ച് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. കൂടുതല്‍ സമയം നന്നായി മിക്‌സ് ചെയ്താല്‍ അത്രയും സ്മൂത്ത് ആയിരിക്കും ലസ്സി. 

♦ ലസ്സി തയ്യാറാക്കുമ്പോള്‍ ചേര്‍ക്കുന്ന വെള്ളത്തിന്റെ അളവും ശ്രദ്ധിക്കണം. അമിതമായി വെള്ളം ചേര്‍ത്താല്‍ ലസ്സിയുടെ ക്രീമി പരുവം നഷ്ടപ്പെടും. അതുകൊണ്ട് കുറച്ചുവീതം വെള്ളം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തുവേണം ലസ്സി തയ്യാറാക്കാന്‍. 

♦ ലസ്സി വിസ്‌ക് ഉപയോഗിച്ച് മിക്‌സ് ചെയ്യുന്നതിനിടയില്‍ ഐസ് ക്യൂബുകള്‍ ചേര്‍ക്കുന്നതും നല്ലതാണ്. കൂടുതല്‍ കൊഴുപ്പു കിട്ടാന്‍ ഇത് സഹായിക്കും. ലസ്സി ഒഴിക്കുന്നതിന് മുമ്പ് ഗ്ലാസ് കുറച്ചുസമയം ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചെടുക്കുന്നതും നല്ലതാണ്. 

♦ ലസ്സിയില്‍ ഒരു സ്പൂണ്‍ ക്രീം ചേര്‍ക്കാനും മടിക്കണ്ട. ഇത് ലസ്സിക്ക് കൂടുതല്‍ കട്ടി നല്‍കും. ഒരു സ്പൂണ്‍ പാലും ഇതോടൊപ്പം ചേര്‍ക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com