ഓസ്‌കറോ...കേട്ടിട്ടില്ല!; എലഫന്റ് വിസ്പറേഴ്‌സിലെ 'ആനക്കുട്ടികളുടെ അമ്മ' പറയുന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th March 2023 03:06 PM  |  

Last Updated: 24th March 2023 11:31 AM  |   A+A-   |  

elephant_whisperers

ഡോക്യുമെന്ററിയില്‍ നിന്ന്‌

 

ണ്ട് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ തേടിയെത്തിയ സന്തോഷത്തിലാണ് രാജ്യം. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് ദി എലഫന്റ് വിസ്പറേഴ്‌സ് സ്വന്തമാക്കിയപ്പോള്‍, തനിക്ക് ഓസ്‌കറിനെ കുറിച്ച് അറിയില്ലെന്നാണ് ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രമായ ബെല്ലി പറയുന്നത്. ആനക്കുട്ടിയുടെ സംരക്ഷകരായ ആദിവാസി ദമ്പതികളുടെ ജീവിതം പകര്‍ത്തിവെച്ചാണ് കാര്‍ത്തികി ഗോള്‍സാല്‍വോസ് എലഫന്റ് വിസ്പറേഴ്‌സ് നിര്‍മ്മിച്ചത്. 

'ആനകള്‍ ഞങ്ങളുടെ മക്കളെ പോലെയാണ്. ഇത് അമ്മയെ നഷ്ടപ്പെട്ട കുട്ടിക്ക് നല്‍കുന്ന സേവനമായാണ് കാണുന്നത്. അത്തരത്തിലുള്ള നിരവധി ആനകളെ ഞാന്‍ വളര്‍ത്തിയിട്ടുണ്ട്. കാട്ടില്‍ അമ്മമാരെ നഷ്ടപ്പെട്ട ആനക്കുട്ടികള്‍ക്ക് ഞാനൊരു വളര്‍ത്തമ്മയാണ്- ബെല്ലി പറയുന്നു. 

ഇത് ഞങ്ങളുടെ രക്തത്തിലുള്ളതാണ്. പൂര്‍വ്വികരും ഇത് ചെയ്തിരുന്നു. ഓസ്‌കര്‍ അവാര്‍ഡിനെ കുറിച്ച് അറിയില്ല, പക്ഷേ നിരവധി അനുമോദനങ്ങള്‍ തേടിയെത്തുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഭര്‍ത്താവ് ബൊമ്മന്‍ ഗുരുതരമായി പരിക്കേറ്റ ഒരു ആനയെ കൊണ്ടുവരാന്‍ സേലത്തേക്ക് പോയിരിക്കുകയാണെന്നും ബെല്ലി പറഞ്ഞു. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ മുതുമലൈ കടുവ സങ്കേതത്തില്‍ ആന പാപ്പാന്‍മാരായി ജോലി ചെയ്യുകയാണ് ബൊമ്മനും ബെല്ലിയും. 

രഘു എന്നും അമ്മു എന്നും പേരിട്ട രണ്ട് ആനക്കുട്ടികളും ബൊമ്മനും ബെല്ലിയും തമ്മിലുള്ള ബന്ധമാണ് ഡോക്യുമെന്ററിയില്‍ ചിത്രീകരിച്ചിരിക്കു്‌നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ ആര്‍ആര്‍ആര്‍ 'ബോളിവുഡ് ചിത്രം', ഓസ്‌കര്‍ വേദിയില്‍ ജിമ്മി കിമ്മലിന്റെ 'അബദ്ധം'; രൂക്ഷ വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ