90,000 രൂപയുടെ നാണയങ്ങള്‍, സ്വരുക്കൂട്ടിയത് ആറു വര്‍ഷം കൊണ്ട്; പണച്ചാക്കുമായി കടയിലെത്തി; സ്‌കൂട്ടര്‍ സ്വന്തമാക്കി യുവാവ് ( വീഡിയോ)

90,000 രൂപയുടെ നാണയങ്ങളാണ് യുവാവ് ആഗ്രഹസാഫല്യത്തിനായി ശേഖരിച്ചത്
സെയ്ദുള്‍ ഹഖ് നാണയചാക്കുമായി കടയിലേക്ക് / എഎന്‍ഐ
സെയ്ദുള്‍ ഹഖ് നാണയചാക്കുമായി കടയിലേക്ക് / എഎന്‍ഐ

ഗുവാഹത്തി: എല്ലാവര്‍ക്കും സ്വപ്‌നങ്ങളുണ്ടായിരിക്കും. എന്നാല്‍ അത് യാഥാര്‍ത്ഥ്യമാക്കുക ഏറെ കഠിനവുമായിരിക്കും. അസമിലെ ബോറഗാവോണില്‍ ഒരു ചെറിയ കട നടത്തുന്ന മുഹമ്മദ് സെയ്ദുള്‍ ഹഖ് എന്ന ചെറുപ്പക്കാരന്റെ തീവ്ര ആഗ്രഹമായിരുന്നു ഒരു സ്‌കൂട്ടര്‍ വാങ്ങുകയെന്നത്. 

എന്നാല്‍ അതിനുള്ള പണം കയ്യിലില്ല എന്നത് യുവാവിനെ ഏറെ അലട്ടി. തുടര്‍ന്ന് തന്റെ കൈവശം ലഭിക്കുന്ന നാണയത്തുട്ടുകള്‍ കൂട്ടിവെച്ച്, ചിരകാല സ്വപ്‌നം സഫലമാക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു യുവാവിന്റെ തുടര്‍ന്നുള്ള ജീവിതം. 

ഇങ്ങനെ ആറുവര്‍ഷത്തോളം തനിക്കു ലഭിച്ച നാണയത്തുട്ടുകള്‍ കൂട്ടിവെച്ച് വന്‍ ശേഖരമായി. തുടര്‍ന്ന് ആ നാണയശേഖരം ചാക്കിലാക്കി തോളില്‍ ചുമന്ന് യുവാവ് സ്‌കൂട്ടര്‍ വില്‍പ്പനശാലയിലെത്തി. 90,000 രൂപയുടെ നാണയങ്ങളാണ് യുവാവ് ആഗ്രഹസാഫല്യത്തിനായി ശേഖരിച്ചത്. 

പണം നല്‍കി സ്വന്തമായി സ്‌കൂട്ടര്‍ വാങ്ങിയാണ് യുവാവ് വീട്ടിലേക്ക് തിരിച്ചത്. ഷോപ്പിലെ ജീവനക്കാരെല്ലാം മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് നാണയത്തുട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. ഏറെ സന്തോഷമുണ്ടെന്നും, തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്നും സെയ്ദുള്‍ ഹഖ് പറഞ്ഞു. 

യുവാവ് നാണയത്തുട്ടുകളുമായി ടൂവീലര്‍ ഷോപ്പിലേക്ക് പോകുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ടിവി വാര്‍ത്തകളില്‍ കേട്ടിട്ടുണ്ടെങ്കിലും, തന്റെ അനുഭവത്തില്‍ ആദ്യമായിട്ടാണ് ഒരാള്‍ ഇത്രയും ആഗ്രഹത്തോടെ കയ്യിലുള്ള നാണയശേഖരവുമായി കടയിലെത്തുന്നതെന്ന് ഷോപ്പ് ഉടമ പറഞ്ഞു. ഇയാള്‍ ഭാവിയില്‍ നാലുചക്ര വാഹനം തന്നെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഷോപ്പുടമ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com