ഫിൽറ്റർ മാറിപ്പോയി, കമിഴ്ന്ന്‌ കിടന്ന് ചിരിച്ച് അവതാരക; വൈറൽ വിഡിയോ

 മുറിയുടെ പശ്ചാത്തലം മാറ്റാൻ നടത്തിയ ശ്രമമാണ് പിന്നീട് തമാശയിൽ കലാശിച്ചത്
ചിത്രം യൂട്യൂബ് വിഡിയോ സ്‌ക്രീൻഷോട്ട്
ചിത്രം യൂട്യൂബ് വിഡിയോ സ്‌ക്രീൻഷോട്ട്

ടെലിവിഷനിലെ തൽസമയ പരിപാടികൾക്കിടെ സംഭവിക്കുന്ന ചില അബദ്ധങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ പരിപാടിക്കിടെ സംഭവിച്ച ഒരു അബദ്ധം കണ്ട് ചിരിയടക്കാനാകാത്ത ഒരു ഓസ്‌ട്രേലിയൻ ടെലിവിഷൻ അവതാരകയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

ആലിസ് മോൺഫ്രൈസ് എന്ന അവതാരകയുടെ പരിപാടിയിൽ വിഡിയോ കോളിൽ വന്ന അതിഥി താൻ ഇരിക്കുന്ന മുറിയുടെ പശ്ചാത്തലം മാറ്റാൻ നടത്തിയ ശ്രമമാണ് പിന്നീട് തമാശയിൽ കലാശിച്ചത്. റോയൽ ഓട്ടോമൊബൈൽ അസോസിയേഷന്റെ പ്രതിനിധിയായ മാർക് ബൊർലസായിരുന്നു അതിഥി. 

പരിപാടിക്കിടെ തന്റെ മുറിയുടെ പശ്ചാത്തം മാറ്റുന്നതാണ് ഭം​ഗിയെന്ന് കരുതുന്ന മാർക് ഫിൽറ്റർ പരീക്ഷണത്തിൽ ആദ്യം തെളിഞ്ഞത് ഒരു പെൺകുട്ടി കാർ കഴുകുന്നതാണ് തെളിഞ്ഞത്. പിന്നീട് വീണ്ടും ശ്രമിച്ചപ്പോൾ സ്‌കൂബ ഡൈവിങ് ചെയ്യുന്ന മറ്റൊരു വ്യക്തിയുടെ ചിത്രമാണ് തെളിഞ്ഞത്. ഇതൊന്നും ഇഷ്ടപ്പെടാതെ മൂന്നമതും ഫിൽറ്റർ മാറ്റിയപ്പോൾ പിസ പോലിരിക്കുന്ന ഇമോജി മാർക്കിന്റെ തലയിൽ ഇരിക്കുന്ന ഫിൽട്ടറാണ് വന്നത്. ഇതോടെ ആലീസിന് ചിരിപൊട്ടി. ചിരിയടക്കാൻ കഴിയാതെ മേശയിൽ കമഴ്‌ന്ന് കിടന്ന് ചിരിക്കാൻ തുടങ്ങി. 

ഇതോടെ അബ‌ദ്ധം മനസിലാക്കിയ മാർക്കും ആലീസിനൊപ്പം ചിരിക്കാൻ തുടങ്ങി. പിന്നീട് ഒന്നുകൂടി വിഡിയോ കോളിൽ ജോയിൻ ചെയ്യാമെന്ന് അറിയിച്ച് മാർക്ക് പോയി. എന്നാൽ ലൈവിൽ നിന്നും അദ്ദേഹം പോയ ശേഷവും ആലീസിന് ചിരി നിയന്ത്രിക്കാനായില്ല. ട്വിറ്ററിലൂടെയാണ് ഈ രസകരമായ വിഡിയോ പുറത്ത് വന്നത്. മാർക്കിന്റെ ജോലി ചെയ്യുന്ന സ്ഥാപനവും വിഡിയോ പങ്കുവെച്ചിട്ടുണ്ട്. പിന്നീട് മാർക്കിന്റെ ഭാര്യ മോണിഖ് പിസ ആകൃതിയിലുള്ള പാർട്ടി തൊപ്പി അദ്ദേഹത്തിന് സമ്മാനമായി നൽകി. തൊപ്പി ധരിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com