മറക്കണ്ട, നാളെയാണ് വിഡ്ഢി ദിനം; ഏപ്രിള്‍ ഒന്ന് എങ്ങനെ ഫൂള്‍സ് ഡേ ആയി?

By സമകാലികമലയാളം ഡെസ്ക്  |   Published: 31st March 2023 03:47 PM  |  

Last Updated: 31st March 2023 03:47 PM  |   A+A-   |  

april_fool

പ്രതീകാത്മക ചിത്രം

 

വീട്ടുലുള്ളവരെയും കൂട്ടുകാരെയുമൊക്കെ പറ്റിക്കാന്‍ പഠിച്ച പണി പന്ത്രണ്ടും പുറത്തെടുക്കുന്ന ദിവസമാണ് പലര്‍ക്കും ഏപ്രില്‍ ഒന്ന്. എല്ലാ വര്‍ഷവും എന്തെങ്കിലുമൊക്കെ ചെയ്ത് ആളുകളെ പറ്റിക്കുന്നത് ഈ ദിവസത്തിന്റെ ഒരു ഹരമായി മാറിയിട്ടുണ്ട്. പലര്‍ക്കും ഇതുമായി ബന്ധപ്പെട്ട് രസകരമായ ഓര്‍മ്മകളും ചിരി നിറയ്ക്കുന്ന അനുഭവങ്ങളും പങ്കുവയ്ക്കാനുമുണ്ടാകും. പക്ഷെ എന്തുകൊണ്ടാണ് ഏപ്രില്‍ ഒന്നിനെ വിഡ്ഢികളുടെ ദിവസം എന്ന് വിശേഷിപ്പിക്കുന്നത്?

വിഡ്ഢി ദിനത്തെക്കുറിച്ചുള്ള കൃത്യമായ ചരിത്രം ഇപ്പോഴും അവ്യക്തമാണെങ്കിലും, ബ്രിട്ടനില്‍ വിഡ്ഢി ദിനം ആഘോഷിക്കാന്‍ തുടങ്ങിയിട്ട് ഏകദേശം രണ്ട് പതിറ്റാണ്ടോളമായി. ഈ ദിവസത്തെക്കുറിച്ച് പല കഥകളാണ് ആളുകള്‍ക്ക് പങ്കുവയ്ക്കാനുള്ളത്, അതില്‍ ഒന്നാണ് 16-ാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവം. അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ നടപ്പിലാക്കാന്‍ നിര്‍ദേശിച്ചതാണ് തുടക്കം. ഇതോടെ വര്‍ഷത്തിലെ ആദ്യ ദിവസം ജനുവരി ഒന്നായി മാറി. അതുവരെ പാലിച്ചുപോന്ന ജൂലിയന്‍ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം അവസാനിക്കുന്നത് മാര്‍ച്ചിലായിരുന്നു. 

ഗ്രിഗോറിയന്‍ കലണ്ടര്‍ ആദ്യമായി നടപ്പിലാക്കിയ രാജ്യം ഫ്രാന്‍സ് ആണ്. ഗ്രിഗോറിയന്‍ കലണ്ടറിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിട്ടും ചില ആളുകള്‍ക്ക് ഇതേക്കുറിച്ച് കാര്യമായ അറിവുണ്ടിയിരുന്നില്ല. അവര്‍ പിന്നീടും ജൂലിയന്‍ കലണ്ടര്‍ തന്നെ തുടര്‍ന്നുപോരുകയായിരുന്നു. ചിലരാകട്ടെ മാറ്റം ഉള്‍കൊള്ളാന്‍ തയ്യാറല്ലായിരുന്നു. ഇതോടെ ഗ്രിഗോറിയന്‍ കലണ്ടര്‍ പാലിച്ചിരുന്നവര്‍ ഇവരെ കളിയാക്കാനും ആക്ഷേപിക്കാനും തുടങ്ങി. അവര്‍ വിഡ്ഢികളാണെന്ന് മുദ്രകുത്തി, ഇങ്ങനെയാണ് ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വിമാനമിറങ്ങിയപ്പോള്‍ പെട്ടി പോയി, ബാഗിലുണ്ടായിരുന്ന ഷര്‍ട്ടും ജീന്‍സുമൊക്കെ ഇട്ട് കള്ളന്‍!; ഒടുവില്‍ കുടുങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ