അതിരുകടന്ന ആഘോഷം, മുഖത്തേക്ക് തീ ആളിപ്പടർന്നു; വിവാഹ വേദിയിൽ നിന്നും പൂമാല വലിച്ചെറിഞ്ഞ് വധു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 02:11 PM  |  

Last Updated: 31st March 2023 02:11 PM  |   A+A-   |  

marriage

ചിത്രം ട്വിറ്റർ വിഡിയോ സ്ക്രീൻഷോട്ട്

തിരുകടക്കുന്ന വിവാഹാഘോഷങ്ങൾ പലപ്പോഴും അപകടത്തിലെത്തിക്കാറുണ്ട്. അത്തരം ഒരു വാർത്തയാണ് മഹാരാഷ്ട്രയിലെ ജുന്നറിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നത്. വിവാഹ വേദിയിൽ സന്തോഷത്തോടെ ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നത് വധുവും വരനും.

ഫോട്ടോ കൂടുതൽ രസമുള്ളതാക്കാൻ ഇരുവരുടെയും കയ്യിൽ ഓരോ തോക്കുകളും നൽകിയിരുന്നു. അത് പൊട്ടിക്കുന്ന സമയത്ത് പെട്ടന്ന് വധുവിന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി തീ പെൺകുട്ടിയുടെ മുഖത്തേക്ക് പടർന്നു. 

​പ്രാണരക്ഷയ്‌ക്ക് തോക്കും വരണമാല്യവും വലിച്ചെറിഞ്ഞ് പെൺകുട്ടി പിന്നിലേക്ക് ഓടി. വേദിയിലുണ്ടായിരുന്ന ആരോ പകർത്തിയ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. സംഭവത്തെ വിമർശിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്.

വ്യത്യസ്തയ്‌ക്ക് വേണ്ടി എന്ത് അപകടവും വലിച്ച് തോളികയറ്റാൻ ഇപ്പോഴത്തെ ആളുകൾക്ക് ഒരു മടിയുമില്ലെന്ന തരത്തിലായിരുന്നു വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകൾ. ജുന്നറിലെ ഒരു പ്രാദേശിക ചാനലിലാണ് ആദ്യം വിഡിയോ പ്രത്യേക്ഷപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

50 രൂപ പന്തയം, കണ്ണീരൊലിപ്പിച്ച് കരഞ്ഞു; അടുത്ത ഓസ്‌കർ ഇവൾക്കെന്ന് സോഷ്യൽമീഡിയ- വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ