അതിർത്തി സംരക്ഷിക്കാൻ 'യുദ്ധം'; കടുവാപ്പോരിനിടെ 13കാരൻ ബജ്റം​ഗ് ചത്തു, 50 കുഞ്ഞുങ്ങളുടെ അച്ഛൻ

By സമകാലിക മലയാളം ഡെസ്ക്       |   Published: 18th November 2023 02:47 PM  |  

Last Updated: 18th November 2023 02:47 PM  |   A+A-   |  

bajrang

ബജ്റം​ഗ് എന്ന കടുവ/ എക്സ്

 

ഹാരാഷ്ട്രയിലെ തഡോബ അന്ധാരി കടുവാ സങ്കേതത്തിൽ കടുവാപ്പോര്. സംഘട്ടത്തിനിടെ ബജ്റം​ഗ് എന്ന് അറിയപ്പെടുന്ന പ്രശസ്തനായ കടുവ കൊല്ലപ്പെട്ടു. തന്റെ ജീവിതകാലത്തിൽ ഇതുവരെ കുറഞ്ഞത് 50 കടുവ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ കടുവയാണ് 13കാരനായ ബജ്റം​ഗ്. ഛോട്ടാ മട്ക എന്ന് വിളിക്കുന്ന മറ്റൊരു കടുവയാണ് ആക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. 

ചിമൂർ വനമേഖലയിലെ വഹൻദ​ഗാവിലാണ് കടുവകൾ തമ്മിൽ പോരടിച്ചത്. ഇരു കടുവകളും തമ്മിൽ സംഘട്ടനമുണ്ടാക്കുന്നത് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഗുരുതരമായി പരിക്കേറ്റ ബജ്‌റംഗിനെ നവേഗാവ്-നിംധേലയിലെ ബഫർ സോണിലെ ഒരു കൃഷിത്തോട്ടത്തിലാണ് പിന്നീട് കണ്ടെത്തിയത്. കടുവയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ചന്ദ്രാപൂരിലെ ടിടിസിയിലേക്ക് അയക്കുമെന്ന് ഡോ രാംഗോങ്കർ അറിയിച്ചു.  

ഇരു കടുവകളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമാകാം സംഘര്‍ഷത്തിന് കാരണം എന്നാണ് വന്യജീവി വിദഗ്ധനായ നിഖിൽ അഭ്യങ്കർ പറയുന്നത്. ആക്രമണത്തിൽ ഛോട്ടാ മട്കയ്ക്കും സാരമായി പരിക്കേൽക്കാനുള്ള സാധ്യതകളുണ്ടെന്നും അതിനാൽ കടുവയെ കണ്ടെത്തി അതിന്‍റെ ആരോഗ്യം പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. 

ഛോട്ടാ മട്ക, ഖഡ്‌സംഗി ശ്രേണിയിലെ ശക്തനായ ആണ്‍ കടുവയാണ്. മൂന്ന് പെൺ കടുവകളിൽ നിന്നുണ്ടായ എട്ട് കുഞ്ഞുങ്ങളുടെ അച്ഛനാണ് ഛോട്ടാ മട്ക. ഒരു ശക്തനായ ആൺ കടുവ തന്‍റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും തന്‍റെ പ്രദേശത്തേക്ക് നുഴഞ്ഞുകയറുന്ന മറ്റ് ആൺ കടുവകളെ കൊല്ലുകയും ചെയ്യുമെന്നാണ് ഡോ. ജിതേന്ദ്ര രാംഗോങ്കർ പറയുന്നു. ജനുവരി മുതൽ മഹാരാഷ്ട്രയിൽ ബജ്‌റംഗ് ഉൾപ്പെടെ 42 കടുവകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റോപ്പോർട്ട്. കടുവകളുടെ ആവാസ വ്യവസ്ഥകൾ ചുരുങ്ങുന്നത് ഇവർക്കിടയിലെ പ്രാദേശിക ഏറ്റുമുട്ടലുകൾ കൂട്ടുമെന്നും വന്യജീവ വിദ​ഗ്ധൻ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നിങ്ങൾ ഇതു വായിക്കുമ്പോഴേക്കും ഞാൻ മരിച്ചിരിക്കും'; കാൻസറിനോട് പോരാടി 38കാരി സമാഹരിച്ചത് 14 മില്യൺ ഡോളർ, നിരവധി പേർക്ക് സഹായം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ