"ഇതിലും നല്ലത് അതില്‍ കിടന്ന് നീന്തുന്നതായിരുന്നു", ഫ്രൂട്ട് കേക്ക് തയ്യാറാക്കുന്നത് കണ്ടാല്‍ അറയ്ക്കും; വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd October 2023 02:58 PM |
Last Updated: 03rd October 2023 02:58 PM | A+A A- |

വിഡിയോ സ്ക്രീൻഷോട്ട്
ഐസ്ക്രീം, തേന്‍മിഠായി തുടങ്ങി കണ്ടാല്‍ കൊതിയൂറുന്ന വിഭവങ്ങളുടെ പിന്നാമ്പുറക്കാഴ്ച്ചകള്‍ ഞെട്ടിക്കുന്നതായിരുന്നു. രുചിയോടെ കഴിക്കുന്ന പല വിഭവങ്ങളും തയ്യാറാക്കുന്നത് ഇത്രയും വൃത്തിഹീനമായാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇതിനിടയിലാണ് ഇപ്പോള്‍ മറ്റൊരു വിഡിയോ വൈറലായിരിക്കുന്നത്. ഇത്തവണ ഫ്രൂട്ട്‌കേക്ക് ഉണ്ടാക്കുന്ന വിഡിയോയാണ് നിരാശപ്പെടുത്തുന്നത്.
കടകളില്‍ ഫ്രൂട്ട്‌കേക്കിന്റെ ആകര്‍ഷകമായ പാക്കറ്റുകള്‍ കാണുമ്പോള്‍ ആര്‍ക്കും പ്രലോഭനമുണ്ടാകും. ചിലപ്പോള്‍ ഒന്നോ രണ്ടോ പാക്കറ്റ് വാങ്ങിയായിരിക്കും വീട്ടില്‍ പോകുന്നത്. പക്ഷെ, കൈമുട്ടിന് മുകള്‍ ഭാഗം വരെ ബക്കറ്റിലേക്ക് മുക്കിപ്പിടിച്ച് ഒരാള്‍ കേക്ക് തയ്യാറാക്കാനുള്ള മാവ് കുഴയ്ക്കുന്നത് കണ്ടാല്‍ പിന്നെ വാങ്ങാന്‍ തോന്നുമോ? അതാണ് വിഡിയോയിലുള്ളത്.
ഒരു മനുഷ്യന്‍ ഗ്ലൗസ് പോലുമുപയോഗിക്കാതെ കേക്കിന്റെ മാവ് കുഴയ്ക്കുന്നതാണ് വിഡിയോയുടെ ഉള്ളടക്കം. മുട്ടയടക്കം കൈകൊണ്ടാണ് ഇളക്കിയോജിപ്പിക്കുന്നത്. മാവ് കുഴച്ചതിന് ശേഷം കൈയില്‍ പറ്റിപിടിച്ചിരിക്കുന്ന മാവും അതിലേക്ക് വടിച്ചൊഴിക്കുന്നത് കാണാം. ഈ മാവ് കേക്ക് ട്രേയിലേക്ക് മാറ്റി കേക്ക് തയ്യാറാക്കുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്.
"ഇതിലും നല്ലത് ആ ബാറ്ററില്‍ കിടന്ന് നീന്തുന്നതായിരുന്നു" എന്നാണ് രോഷത്തോടെ ഒരാള്‍ കമന്റ് കുറിച്ചിരിക്കുന്നത്. "ഇതൊക്കെ കഴിക്കുന്നതിന് മുമ്പ് വില്‍പ്പത്രം കൂടി തയ്യാറാക്കി വച്ചോളു" എന്ന് പറയുന്നവര്‍ മുതല്‍ 'വിഡിയോ കണ്ടതുമുതല്‍ കേക്ക് കഴിക്കുന്നത് അവസാനിപ്പിച്ചു" എന്ന് പറയുന്നവരെ വരെ കമന്റ് ബോക്‌സില്‍ കാണാം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'എന്ത് ഡ്രൈ ഡേ', ബൈക്കിലിരുന്ന് മദ്യപിക്കാന്‍ കുരങ്ങന്റെ ശ്രമം- വീഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ