നായയെ പോലെ കുരയ്‌ക്കും, കുറുക്കനെ പോലെ നടക്കും; സങ്കരജീവി, ലോകത്തിലെ ആദ്യ ഡോ​ഗ്‌സിനെ കണ്ടെത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th September 2023 04:39 PM  |  

Last Updated: 15th September 2023 04:39 PM  |   A+A-   |  

dogzim

ഡോ​ഗ്‌സിം/ എക്‌സ്‌ വിഡിയോ സ്ക്രീൻഷോട്ട്

 

ബ്രസീലിൽ പുതിയ സങ്കരജീവിയെ കണ്ടെത്തി. ​ഗവേഷകർ 'ഡോ​ഗ്‌സിം' എന്ന് പേരിട്ടിരിക്കുന്ന ഈ ജീവി കുറുക്കനും നായയ്‌ക്കും ജനിച്ചതാണെന്ന് കണ്ടെത്തി. നായയെപ്പോലെ കുരയ്‌ക്കുകയും കുറുക്കനെ പോലെ നടക്കകുകയും ചെയ്യുന്ന ജീവിക്ക് നായയ്‌ക്കും കുറുക്കനും സമാനമായി കൂർത്ത ചെവികളും കട്ടിയേറിയ രോമവുമുണ്ട്.  

രണ്ട് വർഷം മുൻപ് വാഹനാപകടത്തിൽപെട്ട നിലയിൽ കണ്ടെത്തിയ ജീവിയെ മൃ​ഗാശുപത്രിയിൽ എത്തിച്ചു പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് കുറുക്കനും നായയ്ക്കും പിറന്ന സങ്കരയിനം ജീവിയാണെന്ന് സ്ഥിരീകരിച്ചു. ബ്രസീലിയൻ തദ്ദേശീയ ആൺനായയ്‌ക്ക് പാംപാസ് ഇനത്തിൽ പെട്ട പെൺകുറുക്കനിൽ പിറന്നാതാണ് ഈ ജീവി എന്നാണ് കണ്ടെത്തൽ. ആനിമൽസ് എന്ന ശാസ്ത്രജേണലിൽ ഇതു സംബന്ധിച്ച പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചെന്നായ, കുറുക്കൻ, കുറുനരി തുടങ്ങിയവയൊക്കെ കാനിഡേ എന്ന ജന്തു കുടുംബത്തിൽപെട്ടതാണ്. കുറുക്കന് 74ഉം നായയ്ക്ക് 78ഉം ആണ് ക്രോമസോമുകളുടെ എണ്ണം. ഡോ​ഗ്‌സിം ജീവിക്ക്  76 ക്രോമോസോമുകൾ ഉണ്ട്. നായയും കുറുക്കനും ചേർന്നുള്ള സ്ഥിരീകരിക്കപ്പെട്ട ആദ്യ സങ്കരയിനമാണ് ഈ ജീവി. കൊയോട്ടികൾ, ചെന്നായകൾ, ഡിംഗോകൾ തുടങ്ങിയ ജീവികളുമായി നായ്ക്കൾ  നേരത്തെ പ്രജനനം നടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. പല സങ്കരയിനം ജീവികൾക്കും പ്രത്യുത്പാദനം ചെയ്യാനുള്ള ശേഷിയില്ല. എന്നാൽ ഈ ജീവിക്ക് അതിനുള്ള കഴിവുണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഭൂമിയിൽ പലയിടങ്ങളിലായി ഇത്തരം ഡോക്സിം ജീവികൾ ഉണ്ടായിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഇം​ഗ്ലീഷ് വിത്ത് മെർലിൻ'; തെരുവിൽ ഭിക്ഷയാചിച്ചു നടന്ന 81കാരിക്ക് ഇൻസ്റ്റഗ്രാമിൽ 5 ലക്ഷം ഫോളോവേഴ്‌സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ