തെരുവുനായകൾക്ക് പള്ളി തുറന്നു കൊടുത്ത് ഒരു വൈദികൻ, കുർബാന കൂടുന്ന നായ; ചിത്രം വൈറൽ

By സമകാലികമലയാളം ഡെസ്ക്   |   Published: 23rd September 2023 11:17 AM  |  

Last Updated: 23rd September 2023 11:17 AM  |   A+A-   |  

stray_dog_church

പള്ളിയിൽ കുർബാന കൂടുന്ന നായ/ എക്‌സ്

 

കേരളത്തില്‍ തെരുവുനായ ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുമ്പോഴാണ് ബ്രസീലില്‍ നിന്നും തെരുവുനായകള്‍ക്കായി ഒരു പള്ളി തന്നെ തുറന്നിട്ടിരിക്കുന്നു എന്ന വാര്‍ത്ത വരുന്നത്. ബ്രസീലിലെ കരുവാരു രൂപതയിലെ വൈദികന്‍ ജോവോ പോളോ അറൗജോ ഗോമസ് ആണ് തന്റെ പള്ളി തെരുവുനായകള്‍ക്കായി തുറന്നിട്ടിരിക്കുന്നത്. 

പള്ളിയില്‍ വൈദികന്‍ പ്രാര്‍ത്ഥന ചൊല്ലുന്നതിനിടെ അദ്ദേഹത്തിന്റെ സമീപം ഒരു നായ ഇരിക്കുന്ന ചിത്രം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ വൈറലായതിന് പിന്നാലെയാണ് വൈദികന്‍ സോഷ്യല്‍മീഡിയയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. ബി ആന്‍ഡ് എസ് എന്ന എക്‌സ് പേജിലൂടെ പങ്കുവെച്ച ചിത്രം ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തി.  പരിമിതികള്‍ക്കിടയിലും അദ്ദേഹം ചെയ്യുന്ന പുണ്യപ്രവൃത്തിയെ പ്രശംസിച്ച് നിരവധി ആളുകള്‍ ചിത്രത്തിന് താഴെ കമന്റു ചെയ്തു. 

2013ല്‍ ആരംഭിച്ചതാണ് ഫാദര്‍ ജോവോ പോളോ അറൗജോ ഗോമസ തെരുവുനായ സംരക്ഷണം. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നായകളെ അദ്ദേഹം കണ്ടെത്തി പള്ളിയിലേക്ക് എത്തിക്കും. അവയെ കുളിപ്പിച്ച് ഭക്ഷണവും സംരക്ഷണവും നല്‍കും. പള്ളിയിലെ പ്രാര്‍ത്ഥനാ ശ്രുശ്രൂഷയ്ക്ക് ശേഷം നായകളെ ദത്തെടുക്കാന്‍ അദ്ദേഹം വിശ്വാസികൾക്ക് മുന്നിൽ സമര്‍പ്പിക്കും. ഇതിന് അദ്ദേഹത്തെ സഹായിക്കാന്‍ പ്രത്യേകം വോളണ്ടിയര്‍മാരും ഉണ്ട്. നേരത്തെ പല തവണ അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. 

നായകള്‍ക്ക് പള്ളിക്കുള്ളില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ്. കുര്‍ബാനയില്‍ പങ്കെടുക്കാനും നായകളെ വൈദികന്‍ അനുദിക്കും. എല്ലാ മൃഗങ്ങളെയും സ്വാഗതം ചെയ്യണമെന്നാണ് ആഗ്രഹം എന്നാല്‍ അതിന് പരിമിതിയുണ്ടെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ലുക്കല്ല സത്യസന്ധതയാണ് പ്രധാനം; ന്യൂ ജനറേഷൻ തിരയുന്നത് അജണ്ടകളില്ലാത്ത ഡേറ്റിങ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ