അമ്മായിയമ്മയ്ക്ക് ജോലിയുണ്ടെങ്കിൽ സ്ത്രീകൾ തൊഴിൽ തേടാനുള്ള സാധ്യത കൂടുതൽ; പഠനം

By സമകാലിക മലയാളം ഡെസ്ക്       |   Published: 24th September 2023 04:20 PM  |  

Last Updated: 24th September 2023 04:20 PM  |   A+A-   |  

women_working

പ്രതീകാത്മക ചിത്രം

 

മ്മായിയമ്മയ്ക്ക് ജോലിയുണ്ടെങ്കിൽ ഇന്ത്യയിൽ സ്‍ത്രീകൾ തൊഴിൽ തേടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. അമ്മായിയമ്മ ജോലി ചെയ്യുന്ന നഗരങ്ങളിൽ മരുമക്കൾ ജോലി ചെയ്യാനുള്ള സാധ്യത 70 ശതമാനം കൂടുതലാണെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ഗ്രാമീണ മേഖലകളിലാണെങ്കിൽ ഇത് 50 ശതമാനം കൂടുതലാണ്. അസിം പ്രേംജി യൂണിവേഴ്സിറ്റി പുറത്തിറക്കിയ സ്റ്റേറ്റ് ഓഫ് വർക്കിങ് ഇന്ത്യ 2023 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

ഭർതൃമാതാവിന് ജോലിയുണ്ടെങ്കിൽ അവർ മരുമക്കളെ ജോലിക്കു പോകാൻ പ്രേരിപ്പിക്കും. ഇന്ത്യയിൽ സ്‍ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണെന്നും കോവിഡ് കാലത്ത് കൂടുതൽ സ്‍ത്രീകൾ തൊഴിൽ രംഗത്തേക്ക് വന്നതായും പഠനത്തിൽ പറയുന്നു.  കോവിഡിന് മുമ്പ് 50 ശതമാനം സ്ത്രീകളായിരുന്നു ജോലി ചെയ്തിരുന്നതെങ്കിൽ കോവിഡിനു ശേഷം അത് 60 ശതമാനമായി വർധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വെറും എട്ട് സെക്കന്റിൽ ഒറ്റവലിക്ക് ജ്യൂസ് അകത്താക്കി, ​ഗിന്നസ് റെക്കോർഡിട്ട് ഫായിസ് നാസർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ