ഫോണ്‍വിളിച്ച് പരിസരം മറന്ന് അമ്മ കുഞ്ഞിനെ ഫ്രിഡ്ജില്‍ വെച്ച് മറന്നു; വൈറൽ വിഡിയോ

ഭര്‍ത്താവ് കുഞ്ഞിനെ അന്വേഷിക്കുമ്പോഴാണ് യുവതി കുട്ടിയെ അന്വേഷിക്കുന്നത്
അമ്മ കുഞ്ഞിന് ഫ്രിഡ്ജില്‍ വെച്ച് മറന്നു
അമ്മ കുഞ്ഞിന് ഫ്രിഡ്ജില്‍ വെച്ച് മറന്നുഎക്സ്

ഫോണ്‍ വിളിക്കുന്നതിനിടെ സാധനങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും വെച്ച് മറക്കുന്നത് നമ്മളില്‍ ചിലര്‍ക്കെങ്കിലും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഫോണ്‍ വിളിച്ച് പരിസരം മറന്ന ഒരുഅമ്മയുടെ അശ്രദ്ധ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയാകുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

നിലത്ത് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടിക്ക് സമീപം അമ്മ ഫോണില്‍ സംസാരിക്കുകയും കറിക്ക് അരിയുന്നതും കാണാം. അല്‍പ സമയത്തിന് ശേഷം കറിക്ക് അരിഞ്ഞത് എടുത്ത് ഫ്രിഡ്ജില്‍ വെക്കുന്നതിന് പകരം നിലത്തിരുന്ന കുട്ടിയെ അമ്മ ഫ്രിഡ്ജില്‍ കയറ്റില്‍ വാതില്‍ അടച്ചു. അപ്പോഴും യുവതി ഫോണില്‍ സംസാരം തുടരുകയാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൊട്ടുപിന്നാലെ ഭര്‍ത്താവ് വന്ന് കുഞ്ഞിനെ അന്വേഷിക്കുമ്പോഴാണ് യുവതി നിലത്തിരുന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ അന്വേഷിക്കുന്നത്. വീടാകെ അരിച്ചുപെറുക്കിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് കുട്ടിയുടെ ശബ്ദം കേട്ട് സംശയം തോന്നി ഫ്രിഡ്ജ് തുറന്നപ്പോഴാണ് കുട്ടി അതിനുള്ളിലായിരുന്നവെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുന്നത്. എക്‌സിലൂടെ പങ്കുവെച്ച വിഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാല്‍ വിഡിയോയുടെ അധികാരികതയെ കുറിച്ച് വ്യക്തമല്ല.

അമ്മ കുഞ്ഞിന് ഫ്രിഡ്ജില്‍ വെച്ച് മറന്നു
ഉറങ്ങി എഴുന്നേറ്റപ്പോള്‍ ലക്ഷ പ്രഭു!; 1994ല്‍ മുത്തച്ഛന്‍ വാങ്ങിയ 500 രൂപ മൂല്യമുള്ള എസ്ബിഐ ഷെയര്‍ സര്‍ട്ടിഫിക്കറ്റ് കണ്ട് അമ്പരന്ന് ഡോക്ടർ; വൈറല്‍ കുറിപ്പ്

വിഡിയോ വൈറലായതോടെ നിരവധി ആളുകളാണ് സംഭവത്തില്‍ പ്രതികരിച്ചെത്തിയത്. ഇത് വ്യാജമാണെന്നായിരുന്നു പലരും അഭിപ്രായപ്പെട്ടത്. ഭര്‍ത്താവ് വന്ന് കുട്ടി അന്വേഷിച്ചത് നന്നായി ഇല്ലെങ്കില്‍ കഥ മറ്റൊന്ന് ആകുമായിരുന്നു എന്നായിരുന്നു ഒരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com