പട്‌ന: പാമ്പിനെയും കീരിയെയും ബന്ധവൈരികളായാണ് പൊതുവേ പറയുന്നത്. ഇപ്പോള്‍ മൂന്ന് കീരികള്‍ ചേര്‍ന്ന് ഒരു മൂര്‍ഖന്‍ പാമ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
പട്‌ന വിമാനത്താവളത്തിലെ റണ്‍വേയിലാണ് സംഭവം. കാമറയില്‍ പകര്‍ത്തിയ അപൂര്‍വ്വ ദൃശ്യം സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. തുടക്കത്തില്‍ മൂര്‍ഖന്‍ പാമ്പിനെ ഒരു കീരിയാണ് ആക്രമിക്കുന്നത്. ഇതിന് പിന്നാലെ മറ്റു കീരികള്‍ കൂടി കൂട്ടിനെത്തി ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുന്നതാണ് പിന്നീട് ദൃശ്യമായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പത്തി വിടര്‍ത്തി മൂര്‍ഖന്‍ പാമ്പ് മൂന്ന് കീരികളെയും ഒറ്റയ്ക്ക് നേരിടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ കീരികള്‍ പിന്മാറാന്‍ കൂട്ടാക്കിയില്ല. അവര്‍ മൂര്‍ഖനെ കീഴ്‌പ്പെടുത്തണമെന്ന ഒറ്റ ചിന്തയില്‍ ആക്രമണത്തിന്റെ ശക്തി കൂട്ടുന്നതാണ് പിന്നീട് കണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ