പാമ്പിന്റെ അത്ര പേടിയില്ലെങ്കിലും ചിലന്തിയെ ചിലര്‍ക്കെങ്കിലും ഭയമാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു ചിലന്തിയുടെ ദൃശ്യമാണ് കാഴ്ക്കാരെ ഭയപ്പെടുത്തുന്നത്. ഒരു ഒത്ത എലിയെ വലയിലാക്കി ഇരയാക്കിയ ചിലന്തിയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയായ റെഡ്ഡിറ്റില്‍ പ്രചരിക്കുന്നത്.
ബ്ലാക്ക് വിഡോ സ്‌പൈഡര്‍ ഇനത്തില്‍പ്പെട്ട കറുത്ത നിറമുള്ള, വിഷമുള്ള ചിലന്തിയാണ് എലിയെ വലയില്‍ കുടുക്കിയത്. ചിലന്തിയുടെ വലിപ്പം കാഴ്ചക്കാരെ ഭയപ്പെടുത്തുന്നതാണ്. വലയില്‍ കുടുങ്ങി കിടക്കുന്ന എലിയുടെ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വുഡിഡുയിങ്ഫിലിം എന്ന റെഡ്ഡിറ്റ് ഹാന്‍ഡിലില്‍ നിന്നാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ചിത്രം യഥാര്‍ഥ ചിത്രമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് സംശയങ്ങള്‍ ഉയരുന്നതിനിടെ, ചിത്രം 100% യഥാര്‍ഥമാണെന്നാണ് ഒരു ഉപയോക്താവ് അവകാശവാദം ഉന്നയിച്ചത്. 'എന്റെ അച്ഛന്‍ AI ഉപയോഗിക്കുന്ന ആളല്ല, ചിത്രം 100 ശതമാനം യഥാര്‍ഥമാണ്'- ഉപയോക്താവ് കമന്റില്‍ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ