ലോകത്തില്‍ ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്തു ഗിന്നസ് റെക്കോര്‍ഡ് നേടി അമേക്കാരിയായ ലുമിനസ്ക ഫ്യൂർസിന. ശരീരത്തിലെ 99.98 ശതമാനം ഭാഗങ്ങളിലും ടാറ്റൂ ചെയ്താണ് ലുമിനസ്ക ഫ്യൂർസിന ലോക ശ്രദ്ധ നേടുന്നത്. അമേരിക്കല്‍ സൈന്യത്തില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയാണ് ഇവർ. ടാറ്റൂ മാത്രമല്ല 89 ബോഡി മോഡിഫിക്കേഷനാണ് ഇവർ ശരീരത്തിൽ ചെയ്തിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സൈന്യത്തിലെ മെഡിക്കല്‍ ഓഫീസറായിരുന്ന ലുമിനസ്ക ഫ്യൂർസിന പത്ത് വര്‍ഷം മന്‍പാണ് വിരമിക്കുന്നത്. അതിന് ശേഷമാണ് ബോഡി മോഡിഫിക്കേഷന്‍, ടാറ്റൂ എന്നിവ ചെയ്യാന്‍ ആരംഭിച്ചതെന്ന് ലുമിനസ്ക ഫ്യൂർസിന പറയുന്നു. കൈകളിലും കാലുകളിലും കണ്ണിലും തലയോട്ടിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ ചെയ്തിട്ടുണ്ട് ലുമിനസ്ക.
ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതിൽ അഭിമാനവും ആശ്ചര്യവും തോന്നുന്നുവെന്ന് ലുമിനസ്ക പ്രതികരിച്ചു. അന്ധകാരത്തെ പ്രകാശമാക്കി മാറ്റുക' എന്നതിൽ കേന്ദ്രീകരിച്ചാണ് തന്റെ ശരീരത്തെ താൻ ഇങ്ങനെ പരിഷ്കരിച്ചത് എന്നാണ് ലുമിനസ്ക പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ