ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ജപ്പാനിൽ നിന്നുള്ള ടോമിക്കോ ഇറ്റൂക്ക. 116 വയസാണ് ടോമിക്കോ മുത്തശ്ശിക്ക്. ഏതാനും ദിവസങ്ങൾക്ക് മുൻ സ്പെയിൻ നിന്നുള്ള 117 വയസുകാരിയായ മരിയ ബ്രാന്യാസ് മൊറേറ അന്തരിച്ചതോടെയാണ് ടോമിക്കോയ്ക്ക് ഈ നേട്ടം സ്വന്തമായത്.
1908 മെയ് 23ന് ജപ്പാനിലെ ഒസാക്കയിൽ ജനിച്ച ടോമിക്കോ ഇപ്പോൾ ആഷിയയിലെ ഒരു നഴ്സിങ് ഹോമിലാണ് താമസിക്കുന്നത്. ചെറുപ്പം മുതലേ പർവതാരോഹണത്തിൽ കമ്പം ഉണ്ടായിരുന്ന ടോമിക്കോ ജപ്പാനിലെ 3,067 മീറ്റർ ഉയരമുള്ള മൗണ്ട് ഒൺടേക്ക് രണ്ടുതവണ കീഴടക്കിയിട്ടുണ്ട്. 80-ാം വയസിലാണ് 33 ബുദ്ധക്ഷേത്രങ്ങളിലൂടെയുള്ള വെല്ലുവിളി നിറഞ്ഞ പാതയായ സൈഗോകു കനോൻ തീർഥാടനം നടത്തിയത്. 100-ാം വയസിൽ ആഷിയാ ദേവാലയത്തിൻ്റെ കൽപ്പടവുകൾ പരസഹായമില്ലാതെ കയറിയും ടോമിക്കോ മുത്തശ്ശി നേരത്തെയും ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ശാരീരികമായ ഈ ചുറുചുറുക്കാണ് ടോമിക്കോയുടെ ആരോഗ്യത്തിന്റെ രഹസ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
20-ാം വയസിൽ വിവാഹിതയായ ടോമിക്കോയ്ക്ക് രണ്ട് പെൺമക്കളും രണ്ട് ആൺ മക്കളുമുണ്ട്. 1979 ന് ഭർത്താവിന്റെ മരണ ശേഷം ജന്മ സ്ഥലമായ നാരാ പ്രിഫെക്ചറിലാണ് ടോമിക്കോ താമിച്ചത്. 110-ാം വയസിലാണ് ടോമിക്കോ നഴ്സിങ് ഹോമിലെത്തുന്നത്. 116-ാം വയസിലും മികച്ച മാനസികാരോഗ്യത്തോടെ ടോമിക്കോ തന്റെ ജീവിതം നയിക്കുകയാണ്. ശാരീരികമായി സജീവമായി നിൽക്കുന്നതും ജീവിതത്തെക്കുറിച്ചുള്ള പോസിറ്റീവ് മനേഭാവവുമാണ് ടോമിക്കോയുടെ ദീർഘായുസ്സിന്‍റെ പിന്നിലെന്ന് അവരുടെ കുടുംബം പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ