പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്ക ദൃശ്യങ്ങളും ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ കടുവയും മൂര്‍ഖന്‍ പാമ്പും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഐഎഫ്എസ് ഉദ്യോഗസ്ഥനായ രമേഷ് പാണ്ഡെ ട്വിറ്ററില്‍ പങ്കുവെച്ച വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മൂര്‍ഖന്‍ പാമ്പിനെ കണ്ട് കടുവ പേടിച്ച് പിന്നാക്കം പോകുന്നതാണ് വിഡിയോയുടെ ഉള്ളടക്കം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാട്ടിലെ അരുവിയിലാണ് മൂര്‍ഖന്‍ പാമ്പും കടുവയും നേര്‍ക്കുനേര്‍ വന്നത്. കടുവയെ കണ്ട ഉടന്‍ തന്നെ മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തി നിന്നു. ഇത് കണ്ട് ഭയന്ന കടുവ പിന്നാക്കം പോകുന്നതാണ് വിഡിയോയുടെ അവസാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ