ഒരു കാലത്ത് സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഏറെ പ്രചാരമുണ്ടായിരുന്ന ഒരു കളിയാണ് സ്റ്റോൺ-പേപ്പർ-സീസേഴ്സ്. രണ്ട് പേർ മുഖാമുഖം നിന്ന് കൈകൾ കൊണ്ട് ഈ മൂന്ന് രൂപങ്ങളും മാറി മാറി കാണിച്ചാണ് കളി മുന്നോട്ടു പോകുന്നത്. ക്രിക്കറ്റും ഫുട്ബോളും പോലെ ജയം, തോൽവി അല്ലെങ്കിൽ സമനില എന്നങ്ങനെയാണ് മത്സരഫലം ഉണ്ടാവുക. ഇപ്പോഴിതാ ഒരു ആവേശോജ്ജ്വലമായ സ്റ്റോണ്‍-പേപ്പര്‍-സീസേഴ്സ് ഗെയിമിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
ജപ്പാനിലെ പോപ്പ് ഐഡൽ ഗ്രൂപ്പ് ആയ എകെബി48 തങ്ങളുടെ ക്യാപ്റ്റനെ തെരഞ്ഞെടുക്കുന്നതിന് 2016ൽ സംഘടിപ്പിച്ച സ്റ്റോണ്‍-പേപ്പര്‍-സീസേഴ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിന്‍റെ അവസാന ഭാഗമാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും സോഷ്യൽമീഡിയയുടെ മനം കവരുന്നത്. ജപ്പാനിൽ ജാൻകെൻ എന്നാണ് സ്റ്റോണ്‍-പേപ്പര്‍-സീസേഴ്സ് ഗെയിം അറിയപ്പെടുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പോപ്പ് ഐഡൽ ഗ്രൂപ്പിലെ 98 അംഗങ്ങളെ ഏഴ് പേരടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ച് ഒരു വലിയ റൗണ്ട് റോബിൻ ശൈലിയിലായിരുന്നു കളി സംഘടിപ്പിച്ചത്. ഓരോ ഗ്രൂപ്പിൽ നിന്നും വിജയിക്കുന്ന ഐഡലിനെ എകെബി-ൻ്റെ പുതിയ ആൽബത്തിൽ റെക്കോർഡ് ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെടും. ഈ വിജയികൾ തന്നെ റെക്കോർഡിങ്ങിനായുള്ള ക്യാപ്റ്റനെയും തിരഞ്ഞെടുക്കുക എന്നായിരുന്നു നിബന്ധന.
യുമോട്ടോ അമിയ, തനാബെ മിക്കു എന്ന രണ്ട് പെൺകുട്ടികളാണ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ അവസാന റൗണ്ടിൽ പങ്കെടുത്തത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ യുമോട്ടോ അമിയായെ തനാബെ മിക്കു തോൽപ്പിക്കുകയായിരുന്നു. മത്സരത്തിൽ വിജയിച്ച തനാബെ മിക്കുവിന്റെ വികാരഭരിതമായ നിമിഷങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. ഏതാണ്ട് 20 ദശലക്ഷത്തിലധികം ആളുകളാണ് എക്സിലൂടെ പങ്കുവെച്ച ഈ വിഡിയോ കണ്ടത്. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ