പാമ്പിനും ചുമ!, കഫ് സിറപ്പ് കുപ്പി വിഴുങ്ങി മൂര്‍ഖന്‍; ഒടുവില്‍ രക്ഷ- വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
cobra swallows cough syrup bottle
മൂർഖൻ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ നിലയിൽ സ്ക്രീൻഷോട്ട്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റു ചിലത് ഭയം ഉളവാക്കുന്നതാണ്. ഇപ്പോള്‍ കഫ് സിറപ്പ് കുപ്പി വിഴുങ്ങിയ മൂര്‍ഖന്‍ പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് സംഭവം നടന്നത്. കഫ് സിറപ്പ് കുപ്പി വായില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച മൂര്‍ഖന്‍ പാമ്പിനെ സ്‌നേക് ഹെല്‍പ്പ് ലൈന്‍ വൊളന്റിയര്‍മാരാണ് രക്ഷിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വായില്‍ കഫ് സിറപ്പ് കുപ്പി കുടുങ്ങി മൂര്‍ഖന്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. തുടര്‍ന്ന് സ്‌നേക് ഹെല്‍പ്പ്‌ലൈനിനെ വിളിച്ച് അറിയിക്കുകയായിരുന്നു. കുപ്പി തുപ്പിക്കളയാന്‍ സഹായിക്കാന്‍ പാമ്പിന്റെ തലയില്‍ പിടിച്ച് അതിസാഹസികമായ രീതിയിലാണ് വൊളന്റിയര്‍മാര്‍ ഇടപെട്ടത്.

cobra swallows cough syrup bottle
സ്‌കൂട്ടറിന്റെ സീറ്റിനുള്ളിൽ ചുരുണ്ടുകൂടി കൂറ്റന്‍ മലമ്പാമ്പ്- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com