'വീട്ടിലെത്തിയാല്‍ ഒറ്റരാത്രി കൊണ്ട് സമ്പന്നന്‍', 75 ലക്ഷം രൂപ വിലയുള്ള കീടം!; 'സ്റ്റാഗ് വണ്ടിന്‍റെ' പ്രത്യേകതയെന്ത്?

ലോകത്തെ ഏറ്റവും ചെലവേറിയ പ്രാണികളില്‍ ഒന്നാണ് 'സ്റ്റാഗ് വണ്ട്'
Stag Beetle World's Most Expensive Insect
സ്റ്റാഗ് വണ്ട്IAMGE CREDIT: WIKIPEDIA

ഒരു കീടത്തിന് 75 ലക്ഷം രൂപ വില... കേള്‍ക്കുമ്പോള്‍ ഞെട്ടാം! ലോകത്തെ ഏറ്റവും ചെലവേറിയ പ്രാണികളില്‍ ഒന്നാണ് 'സ്റ്റാഗ് വണ്ട്'.

അപ്പോള്‍, അതിന് എന്താണ് ഇത്ര പ്രത്യേകത എന്ന ചോദ്യം ഉയരാം. കാരണം ഇത് വളരെ അപൂര്‍വമാണ്. മാത്രമല്ല ഇതിനെ ഒരു ഭാഗ്യചിഹ്നമായാണ് വിശ്വസിക്കുന്നത്. ഒരു സ്റ്റാഗ് വണ്ടിനെ സൂക്ഷിക്കുന്നത് വഴി ഒറ്റരാത്രി കൊണ്ട് സമ്പന്നരാകുമെന്നാണ് ചിലരുടെ വിശ്വാസം. ഇവ വന ആവാസ വ്യവസ്ഥയില്‍ ഏറെ നിര്‍ണായകമാണെന്ന് സയന്റിഫിക് ഡാറ്റ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

ലണ്ടന്‍ ആസ്ഥാനമായുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം അനുസരിച്ച് ഈ പ്രാണികള്‍ക്ക് 2 മുതല്‍ 6 ഗ്രാം വരെ ഭാരവും ശരാശരി 3 മുതല്‍ 7 വര്‍ഷം വരെ ആയുസ്സുമാണ് കണക്കാക്കുന്നത്. ആണ്‍ കീടങ്ങള്‍ക്ക് 35 മുതല്‍ 75 മില്ലിമീറ്റര്‍ വരെ നീളമുണ്ടെങ്കില്‍ പെണ്‍ കീടങ്ങള്‍ക്ക് 30 മുതല്‍ 50 മില്ലിമീറ്റര്‍ വരെയാണ് നീളം. ഈ കീടങ്ങള്‍ ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉഷ്ണമേഖലാ ചുറ്റുപാടുകളിലാണ് ഇവയെ പ്രധാനമായി കാണുന്നത്. കൂടുതലായി വനപ്രദേശങ്ങളില്‍ കണ്ടുവരുന്ന സ്റ്റാഗ് വണ്ടുകളെ പരമ്പരാഗത തോട്ടങ്ങള്‍, പ്രായാധിക്യവും മറ്റു കാരണങ്ങളാലും കടപുഴകി വീണ മരങ്ങള്‍ ധാരാളമായി കാണപ്പെടുന്ന പാര്‍ക്കുകള്‍, പൂന്തോട്ടങ്ങള്‍ തുടങ്ങിയ നഗരപ്രദേശങ്ങളിലും കാണാം. മരത്തില്‍ നിന്ന് ഊറിവരുന്ന സ്രവം, ചീഞ്ഞ പഴങ്ങളില്‍ നിന്നുള്ള നീര് തുടങ്ങിയ മധുര ദ്രാവകങ്ങളാണ് പ്രധാനമായി ഇവ ഭക്ഷിക്കുന്നത്.

കേടുവന്ന് നശിച്ച മരത്തിന്റെ തടിയെ മാത്രം ഭക്ഷിക്കുന്നതിനാല്‍, സ്റ്റാഗ് വണ്ടുകള്‍ ജീവനുള്ള മരങ്ങള്‍ക്കോ കുറ്റിച്ചെടികള്‍ക്കോ ഭീഷണി ഉയര്‍ത്തുന്നില്ല. ഇത് ആരോഗ്യമുള്ള സസ്യങ്ങള്‍ക്ക് ദോഷകരമല്ലെന്നും പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Stag Beetle World's Most Expensive Insect
പാമ്പിനും ചുമ!, കഫ് സിറപ്പ് കുപ്പി വിഴുങ്ങി മൂര്‍ഖന്‍; ഒടുവില്‍ രക്ഷ- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com