'എസ് ടി എ വൈ- സ്റ്റേ', വയോധികന്‍റെ ഇംഗ്ലീഷ് കേട്ട് ഞെട്ടി സോഷ്യല്‍മീഡിയ; വൈറൽ വിഡിയോ

ഇം​ഗ്ലീഷ് സംസാരിക്കുക മാത്രമല്ല, ഭാഷ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് അദ്ദേഹം
driver
വയോധികന്‍റെ ഇംഗ്ലീഷ് കേട്ട് ഞെട്ടി സോഷ്യല്‍മീഡിയഇന്‍സ്റ്റഗ്രാം

ച്ചവെള്ളം പോലെ ഇംഗ്ലീഷ് സംസാരിച്ച് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് വയോധികനായ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍. യാത്രയ്ക്കിടെ ഇം​ഗ്ലീഷ് സംസാരിക്കുന്ന ഡ്രൈവറെ കണ്ട് കൗതുകം തോന്നി ഒരു മെഡിക്കൽ വിദ്യാർഥിയാണ് അദ്ദേഹത്തിന്റെ വിഡിയോ പകര്‍ത്തി ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചത്. വിഡിയോ ചുരുങ്ങിയ സമയം കൊണ്ട് സോഷ്യൽമീഡിയയുടെ ശ്രദ്ധപിടിച്ചുപറ്റി.

ഇം​ഗ്ലീഷ് സംസാരിക്കുക മാത്രമല്ല, ഭാഷ പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നുമുണ്ട് അദ്ദേഹം. ഇം​ഗ്ലീഷ് അറിയാമെങ്കിൽ ലോകത്തിന്റെ ഏത് മൂലയിലും പോകാമെന്നും ആരും പുറത്താക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. വിഡിയോയ്ക്ക് അവസാനം വിദ്യാഥിയെ കുറിച്ച് തിരക്കുന്നതിനിടെ താമസം എവി‍ടെയെന്ന് ചോദിക്കുന്നുണ്ട്. വിദ്യാർഥിക്ക് താന്‍ പറഞ്ഞത് മനസിലായില്ലെന്ന് മനസിലായതോടെ 'എസ് ടി എ വൈ-സ്റ്റേ' എവിടെ ആണെന്ന് വീണ്ടും ചോദിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

driver
ഒരിക്കല്‍ കണ്ടാല്‍ മനം കവരും, മൂന്നാര്‍ പോയാല്‍ ഈ സ്ഥലങ്ങള്‍ കാണാന്‍ മറക്കരുത്

വിഡിയോയ്ക്ക് താഴെ നിരവധി പേരാണ് അദ്ദേഹത്തെ പ്രശംസിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. 16 വർഷം ഇം​ഗ്ലീഷ് പഠിച്ച തന്നെക്കാൾ നന്നായി അദ്ദേഹം ഇം​ഗ്ലീഷ് സംസാരിക്കുന്നുണ്ടെന്നായിരുന്നു വിഡിയോയ്ക്ക് താഴെ ഒരാൾ ചെയ്ത കമന്റ്. കമന്റിൽ ഇത് തങ്ങളുടെ അയൽവാസിയാണെന്നും യാദവ് അങ്കിൾ എന്നാണ് തങ്ങൾ അദ്ദേഹത്തെ വിളിക്കുന്നതെന്നും ഒരാൾ വിഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com