പാമ്പും മുയലും തമ്മില്‍ റോഡില്‍ പൊരിഞ്ഞ പോരാട്ടം; ഗതാഗതം സ്തംഭിച്ചു- വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്
snake-rabbit fight
പാമ്പും മുയലും തമ്മിലുള്ള പോരാട്ടംസ്ക്രീൻഷോട്ട്

പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇപ്പോള്‍ പാമ്പും മുയലും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. റോഡില്‍ കിടന്ന് പാമ്പും മുയലും ഏറ്റുമുട്ടിയപ്പോള്‍ അമേരിക്കയില്‍ ഗതാഗതക്കുരുക്കിന് വരെ കാരണമായി.

അമേരിക്കയിലെ സൗത്ത് കരോലിനയിലാണ് സംഭവം. ഏറ്റുമുട്ടലിന് ശേഷം പാമ്പിനും മുയലിനും എന്തുസംഭവിച്ചു എന്നത് വ്യക്തമല്ല. പാമ്പും മുയലും റോഡില്‍ കിടന്ന് ഏറ്റുമുട്ടുന്ന അപൂര്‍വ്വ കാഴ്ച കണ്ട് വാഹനങ്ങള്‍ നിര്‍ത്തിയതോടെയാണ് ദൃശ്യങ്ങള്‍ പുറംലോകത്ത് എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരുന്തുകള്‍ അടക്കം നിരവധി ജീവികളാണ് മുയലുകളെ വേട്ടയാടുന്നത്. വീഡിയോയില്‍ കാണുന്നതു പോലെ പാമ്പും ഈ ചെറിയ സസ്തനിയെ തങ്ങളുടെ ഇരകളുടെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്തരത്തില്‍ വേട്ടയാടാന്‍ ശ്രമിച്ചപ്പോള്‍ മുയല്‍ നടത്തിയ ചെറുത്തുനില്‍പ്പാണ് വീഡിയോയിലുള്ളത്.

snake-rabbit fight
'ഒന്നു വൈറലാവാന്‍ നോക്കിതാ, പാവം എയറിലായി'; വിമാനത്താവളത്തില്‍ നിലത്തിഴഞ്ഞ് യുവതിയുടെ നൃത്തം, വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com