വല്ലഭന് പുല്ലും ആയുധം! അടുക്കളയിൽ പണി മുടക്കിയപ്പോൾ മൈക്രോവേവ് ഓവനെ മെയിൽ ബോക്സ് ആക്കി റീ-ഇൻവെൻഷൻ; വൈറൽ വിഡിയോ

മൈക്രോവേവ് ഓവൻ മെയിൽ ബോക്‌സ് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നതിനെ കുറിച്ച് ഒരു ചെറിയ ഡെമോ ആണ് വിഡിയോ
microwave viral video
അടുക്കളയിൽ പണി മുടക്കിയപ്പോൾ മൈക്രോവേവ് ഓവനെ മെയിൽ ബോക്സ് ആക്കിഇന്‍സ്റ്റഗ്രാം

രിസ്ഥിതിയെ സംരക്ഷിക്കാൻ പുനരുപയോ​ഗമാണ് ഏറ്റവും മികച്ച മാർ​ഗ്​ഗം. അതിനൊരു മികച്ച ഉദ്ദാഹരണമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്ന ന്യൂയോർക്കിൽ നിന്നുള്ള ഈ വിഡിയോ. അടുക്കളയിൽ പണി മുടക്കിയ മൈക്രോവേവ് ഓവൻ നല്ല ഒന്നാന്തരം മെയിൽ ബോക്‌സ് ആക്കി വീടിന് മുന്നിൽ സ്ഥാപിച്ചിരിക്കുകയാണ് ഒരു വയോധിക.

മൈക്രോവേവ് ഓവൻ മെയിൽ ബോക്‌സ് എങ്ങനെ പ്രവർത്തിപ്പിക്കണമെന്നതിനെ കുറിച്ച് ഒരു ചെറിയ ഡെമോ ആണ് വിഡിയോ. ഓവന് പുറത്ത് മെയിൽ ബോക്‌സ് എന്ന് എഴുതി ഒട്ടിച്ചിട്ടുണ്ട്. കൂടാതെ എങ്ങനെയാണ് ഈ ഇലക്ട്രോണിക് മെയിൽ ബോക്സ് തുറക്കേണ്ടതെന്നും സൈഡിൽ എഴുതി വെച്ചിട്ടുണ്ട്. കത്തുമായി വരുന്നവർക്ക് ഒരു തരത്തിൽ ആശയക്കുഴപ്പമുണ്ടാകില്ലെന്ന് ഉറപ്പാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

microwave viral video
'എന്നും പരിസ്ഥിതി ദിനം'; ഭൂമിയെ വീണ്ടെടുക്കാം, ചെറിയ കാൽവെപ്പുകളിലൂടെ വലിയ മാറ്റങ്ങൾ

ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോ ഇതിനോടകം ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. മൈക്രോവേവ് ഓവനെ മെയിൽ ബോക്സ് ആക്കി മാറ്റിയ സ്ത്രീയുടെ ഭാവനയെ പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തി. 'മൈക്രോവേവ് ഓവനെ ഇങ്ങനെയും ഉപയോ​ഗിക്കാമെന്നത് ഇപ്പോഴാണ് മനസ്സിലായത്'- എന്നായിരുന്നു വിഡിയോയ്ക്ക് താഴെ വന്ന ഒരു കമന്റ്. 'ഒരു വസ്തുവിനെ പരമാവധി ഉപയോ​ഗിക്കുന്നത് സ്ത്രീകളുടെ പ്രത്യേകതയാണെന്നും മറ്റൊരാൾ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com