മച്ചാ.., ഇത്‌ താ കുത്ത് ഡാൻസ്; തനി തമിഴ്‌ സ്റ്റൈലിൽ ജർമ്മൻ ഇൻഫ്ലുവെൻസർ നോയൽ റോബിന്‍സണ്‍, വൈറൽ വിഡിയോ

തനി തമിഴ്‌നാടന്‍ സ്റ്റൈലില്‍ കുത്തു പാട്ടിന് ചുവടുവെച്ച് സോഷ്യൽമീഡിയയിൽ വീണ്ടും തരം​ഗമാവുകയാണ് നോയൽ
Noel Robinson
ജർമ്മൻ ഇൻഫ്ലുവെൻസർ നോയൽ റോബിന്‍സണ്‍ഇന്‍സ്റ്റഗ്രാം

താജ് മഹലിന് ശേഷം മുംബൈ പൊലീസിനെയും വീഴ്ത്തി ജർമ്മൻ ഇൻഫ്ലുവെൻസർ നോയല്‍ റോബിന്‍സണ്‍ ഇപ്പോൾ തമിഴ്‌ നാട്ടിലാണ്. വിദ്യാർഥികൾക്കൊപ്പം തനി തമിഴ്‌നാടന്‍ സ്റ്റൈലില്‍ കുത്തു പാട്ടിന് ചുവടുവെച്ച് സോഷ്യൽമീഡിയയിൽ വീണ്ടും തരം​ഗമാവുകയാണ് നോയൽഗോസ്‌ക്രേയ്സ്സി. ലോകമെമ്പാടും നിരവധി ആരാധകരുള്ള നോയല്‍ അടുത്തിടെയാണ് ഇന്ത്യയില്‍ എത്തിയത്.

ഇന്ത്യയിലെ തെരുവുകളില്‍ സാധാരാണക്കാര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിന്റെ വിഡിയോ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടിലെത്തിയ അദ്ദേഹം അനര്‍ത്തന എന്ന പ്രൊഫഷണല്‍ ഡാന്‍സ് ടീമിനൊപ്പമാണ് കുത്ത് ഡാൻസ് പരീക്ഷണം. ആദ്യമായാണ് കൂത്ത് ഡാന്‍സ് ചെയ്യുന്നതെന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോ നിമിഷ നേരം കൊണ്ട് വൈറലായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Noel Robinson
വല്ലഭന് പുല്ലും ആയുധം! അടുക്കളയിൽ പണി മുടക്കിയപ്പോൾ മൈക്രോവേവ് ഓവനെ മെയിൽ ബോക്സ് ആക്കി റീ-ഇൻവെൻഷൻ; വൈറൽ വിഡിയോ

തമിഴ് നാടന്‍ സ്‌റ്റൈലില്‍ വസ്ത്രം ധരിച്ചാണ് നോയില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത്. നിരവധി ആളുകളാണ് വിഡിയോയ്ക്ക് താഴെ പ്രശംസയുമായി എത്തിയത്. പലരും അദ്ദേഹത്തിനൊപ്പം നൃത്തം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും കമന്റില്‍ കുറിച്ചു. നേരത്തെ മുംബൈയിൽ പൊലീസുകാരനൊപ്പം തെരുവിൽ നൃത്തം ചെയ്യുന്നതിന്റെയും താജ് മഹലിന് മുന്നിൽ നിന്നും നൃത്തം ചെയ്യുന്നതിന്റെയും വിഡിയോ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com