'വൈറല്‍ ആയതല്ല, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതാണ് സന്തോഷം'

ടിക്കറ്റ് നൽകി ബാലൻസ് വാങ്ങാൻ തിരിഞ്ഞപ്പോഴാണ് യാത്രക്കാരൻ വീഴുന്നത്
Kollam viral video
ബിജിത്ത് ലാൽ

കൊല്ലം: 'കണ്ടില്ല.., കൈ പിടിച്ചു വലിച്ചു കയറ്റുകയായിരുന്നു. ആ യാത്രക്കാരനെ പിന്നീട് കണ്ടിട്ടില്ല. ടിക്കറ്റെടുത്ത സ്ഥലം എത്തുന്നതിന് മുന്‍പ് തന്നെ ഇറങ്ങിപ്പോയി'' - ബസ്സില്‍ നിന്നു വീഴാനാഞ്ഞ യാത്രക്കാരനെ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി വൈറല്‍ ആയി മാറിയ കണ്ടക്ടര്‍ ബിജിത്ത് പറയുന്നു. വിഡിയോ വൈറലായതിനെക്കാൾ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞതാണ് സന്തോഷമെന്നും ബിജിത്ത് പറഞ്ഞു.

ബസ് മുന്നോട്ടെടുത്തപ്പോഴായിരുന്നു ഡോർ സൈഡിൽ നിന്ന യാത്രക്കാൻ ബാലൻസ് തെറ്റി പുറത്തേക്ക് വീണത്. ഒരു നിമിഷം പോലും വൈകിയില്ല, മിന്നൽവേഗത്തിൽ ഒറ്റക്കൈ കൊണ്ട് കണ്ടക്ടർ ബിജിത്ത് ലാൽ ആ യാത്രക്കാരനെ വലിച്ചു കയറി. ബസ്സിൽ നിന്നുള്ള വിഡിയോ സോഷ്യൽമീഡിയയിൽ വ്യപകമായി പ്രചരിച്ചതോടെ ബിജിത്തിന് അഭിനന്ദന പ്രവാഹമാണ്. സമയോചിതമായ ഇടപെടലിൽ ഒരു ജീവൻ രക്ഷപ്പെടുത്തിയ കണ്ടക്ടർ ബിജിത്ത് ലാലിനെ എൻഫോഴ്സ്മെന്റ് ആർടിഒ പൊന്നാട അണിയിച്ചു ആദരിച്ചു

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പന്തളം- ചവറ റൂട്ടിൽ കാറാളിമൂക്കിൽ വച്ചാണ് സംഭവം. ടിക്കറ്റ് നൽകി ബാലൻസ് വാങ്ങാൻ തിരിഞ്ഞപ്പോഴാണ് യാത്രക്കാരൻ വീഴുന്നത്. ഉടൻ തന്നെ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ കണ്ടക്ടർ ബസിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു. വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാൻ പോയ യാത്രക്കാരനെ ബിജിത്തിന്റെ സമയോചിത ഇടപെലാണ് രക്ഷപ്പെടുത്തിയത്.

Kollam viral video
സംസ്ഥാനത്ത് മഴ തീവ്രമാകുന്നു; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; എട്ടിടത്ത് യെല്ലോ

സുഹൃത്തുക്കളാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വളരെ പെട്ടെന്നു തന്നെ വിഡിയോ വൈറലായി. നിരവധി പേരാണ് ബിജിത്തിന് അഭിനന്ദനവുമായി എത്തിയത്. വിഡിയോ വൈറലായതിനെ തുടർന്ന് പത്തനംതിട്ട, കൊല്ലം എൻഫോഴ്സ്മെന്റ് ആർടിഒ ബിജിത്തിനെ അഭിനന്ദിക്കുകയും മൊമന്റോ സമ്മാനിക്കുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com