ഭാ​ഗ്യമോ ഫിസിക്സോ?; കനാലിന് കുറുകെ സൈക്കിളുമായി ചാടി യുവാവ്, വൈറൽ വിഡിയോ

സൈക്കിളിന്റെ മുൻവശം ഉയർത്തി ഒറ്റ ചക്രത്തിൽ സൈക്കിൾ യുവാവ് ബാലൻസ് ചെയ്യുന്നത് വിഡിയോയിൽ കാണാം
viral video
പുഴയ്‌ക്ക് കുറുകെ സൈക്കിളുമായി ചാടി യുവാവ്

ഴയ ശ്രീനിവാസൻ ഡയലോ​ഗ് പോലെ 'കാമറയും കൂടെ ചാടിക്കോട്ടെ' എന്ന് പറയുന്നതു പോലെ കനാലിന് കുറുകെ യുവാവിനൊപ്പം സൈക്കിളും കൂടെ ചാടുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ തരം​ഗമാകുന്നത്. റോഡിന് സമീപത്തെ കനാലിന് അരികിലായി സൈക്കിളിൽ യുവാവ് കാത്തു നിൽക്കുന്നതു മുതലാണ് വിഡിയോ ആരംഭിക്കുന്നത്. സമീപത്ത് പാലമില്ലാത്തത് വിഡിയോ ആദ്യം കാണുന്നവരെ ആശയക്കുഴപ്പത്തിലാക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാൽ പിന്നീട് സൈക്കിളിന്റെ മുൻവശം ഉയർത്തി ഒറ്റ ചക്രത്തിൽ സൈക്കിൾ യുവാവ് ബാലൻസ് ചെയ്യുന്നത് വിഡിയോയിൽ കാണാം. തുടർന്ന് സൈക്കിളുമായി യുവാവ് കനാലിന് കുറുകെ ചാടുകയായിരുന്നു. കണക്കുകൂട്ടൽ എവിടെയെങ്കിലും പിഴച്ചിരുന്നെങ്കിൽ യുവാവ് സൈക്കിളുമായി വെള്ളത്തിൽ കിടക്കുമായിരുന്നു. ശ്വാസം അടക്കിപ്പിടിക്കുന്ന തരത്തിലുള്ളതാണ് പ്രകടനം.

viral video
പുനെയിൽ കനത്ത മഴ; റോഡിലെ വെള്ളക്കെട്ടിലൂടെ മെത്തയിൽ യുവാവിന്റെ സാഹസിക യാത്ര, വിഡിയോ

അദ്ദേഹത്തിന് ഫിസിക്‌സിലുള്ള അറിവാണ് അത്ര മികച്ച ലാന്റി​ങ്ങിന് സഹായിച്ചതെന്ന് കമന്റിൽ ആളുകൾ പറഞ്ഞു. ഫിസിക്‌സ് നന്നായി അറിയാവുന്ന ഒരാൾ ആണ് ഇദ്ദേഹം എന്ന് കുറിച്ചാണ് എക്സിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫിസിക്‌സ് മാജിക് ആണെന്നായിരുന്നു ഒരാൾ കമന്റ് ആയി എഴുതിയിരുന്നത്. എന്നാൽ ഫിസിക്‌സ് മാത്രമല്ല അദ്ദേഹത്തിന്റെ കരുത്തും ബലവും ഇവിടെ എടുത്തു പറയേണ്ടതുണ്ടെന്നും ഒരാൾ കമന്റിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com