പൊണ്ണത്തടി കുറച്ചാൽ ഒരു കോടി രൂപ കമ്പനി ഇങ്ങോട്ട് തരും; ശരീരഭാരം കൂടിയാൽ ഫൈൻ 5500 രൂപ

'ഇൻസ്റ്റാ 360' എന്ന ചൈനീസ് ടെക്ക് കമ്പനിയാണ് ജീവനക്കാർക്ക് വേണ്ടി ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്
Over weight
പൊണ്ണത്തടി കുറയ്ക്കുന്ന ജീവനക്കാര്‍ക്ക് പണം

പൊണ്ണത്തടി ഒന്നു കുറഞ്ഞു കിട്ടാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരുണ്ട്. എന്നാൽ ഒരു ചൈനീസ് കമ്പനി തങ്ങളുടെ ജീവനക്കാരുടെ പൊണ്ണത്തടി കുറയ്‌ക്കാൻ വേണ്ടി ആവിഷ്കരിച്ച പദ്ധതി ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ശരീരഭാരം കുറയ്‌ക്കുന്നവർക്ക് ഒരു ദശലക്ഷണം യുവാൻ ( ഏതാണ്ട് ഒരു കോടി പതിനാറ് ലക്ഷത്തിലധികം) ആണ് കമ്പനി വാ​ഗ്ദാനം ചെയ്യുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇൻസ്റ്റാ 360' എന്ന ചൈനീസ് ടെക്ക് കമ്പനിയാണ് ജീവനക്കാർക്ക് വേണ്ടി ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്. സംഭവം വിജയിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2023ൽ ആരംഭിച്ച പദ്ധതിയെ തുടർന്ന് 150 ജീവനക്കാരാണ് തങ്ങളുടെ ഭാരം കുറച്ചത്. കമ്പനി ശരീരഭാരം കുറച്ച ജീവനക്കാർക്ക് 980,000 യുവാൻ ബോണസ് ആയി നൽകുകയും ചെയ്തുവെന്ന് അവിടുത്തെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Over weight
പുനെയിൽ കനത്ത മഴ; റോഡിലെ വെള്ളക്കെട്ടിലൂടെ മെത്തയിൽ യുവാവിന്റെ സാഹസിക യാത്ര, വിഡിയോ

ശരീരഭാരം കുറയ്ക്കാൻ ക്യാമ്പ് പോലെയാണ് പദ്ധതി. ഒരു സെഷനിൽ 30 പേരാണ് ഉണ്ടാവുക. കമ്പനിയുടെ ജീവനക്കാരെ മൂന്ന് വിഭാ​ഗമായി തരംതിരിച്ച് മൂന്ന് മാസമായാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെയും ഭാരം ഓരോ ആഴ്ചയും നോക്കുകയും ഓരോ ഗ്രൂപ്പിനും ശരാശരി നഷ്ടപ്പെടുന്ന ഓരോ 0.5 കിലോയ്ക്ക് 400 യുവാൻ (US$55) നൽകുകയും ചെയ്യും. സെഷനിലെ ഒരാൾക്ക് ശരീരഭാരം കൂടിയാൽ ഗ്രൂപ്പിൻറെ ബോണസ് നഷ്ടമാവുകയും എല്ലാവരും 500 യുവാൻ (5762 രൂപ) വീതം പിഴ അടക്കുകയും വേണം. എന്നാൽ, ഇത്തരത്തിൽ ഇതുവരെയും ആർക്കും ഇവിടെ ഭാരം കൂടിയിട്ടില്ല എന്നാണ് റിപ്പോർട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com