ഹൃദയം കീഴടക്കി പൂ കച്ചവടക്കാരന്‍, മനം കവരുന്ന ഷോട്ടോഷൂട്ട്, വൈറല്‍ വിഡിയോ

ഫോട്ടോയുടെ ഒരു കോപ്പി ഫോട്ടോ​ഗ്രാഫർ വൃദ്ധന്റെ കൈകളിലേക്ക് വെച്ചുകൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണു നിറഞ്ഞു.
Street Photography
ഹൃദയം കീഴടക്കി പൂ കച്ചവടക്കാരന്‍, മനം കവരുന്ന ഷോട്ടോഷൂട്ട്ഇന്‍സ്റ്റഗ്രാം

സോഷ്യൽമീഡിയയിൽ നിരവധി ആരാധകരുള്ള ഒരു മേഖലയാണ് സ്ട്രീറ്റ് ഫോട്ടോ​ഗ്രാഫി. തെരുവിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നവരെ പോസ് ചെയ്പ്പിച്ച് ഒരുക്കുന്ന ഫോട്ടോഷൂട്ട് പലപ്പോഴും വൈറലാകാറുണ്ട്. അത്തരത്തിൽ ഹൃദയസ്പർശിയായ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രശസ്ത ഫോട്ടോ​ഗ്രാഫർ സുതേജ് സിങ് പന്നു ആണ് ഫോട്ടോഷൂട്ടിന് പിന്നിൽ. പൂ മാർക്കറ്റിൽ തിരക്കുപിടിച്ചു ചരക്ക് നീക്കുന്നതിനിടെയാണ് ഫോട്ടോ​ഗ്രാഫർ ചിത്രം എടുത്തോട്ടെയെന്ന് വൃദ്ധനോട് അനുവാദം ചോദിക്കുന്നത്. തിക്കിലാണെങ്കിലും അദ്ദേഹം കാമറയ്‌ക്ക് മുന്നിൽ തന്റെ തനതായ ശൈലിയിൽ പോസ് ചെയ്തു. കുറച്ചു പൂ കയ്യിൽ പിടിച്ചു കൊണ്ട് പോസ് ചെയ്യാമോ എന്ന് ഫോട്ടോ​ഗ്രാഫർ വീണ്ടും ചോദിക്കുന്നുണ്ട്. വൃദ്ധൻ പുഞ്ചിരിയോടെ അത് സമ്മതിച്ചു. മിനിറ്റുകൾ നീണ്ട ഫോട്ടോഷൂട്ടിന് പിന്നാലെ അദ്ദേഹം ജോലിത്തിരക്കിലേക്ക് പോവുകയും ചെയ്തു.

Street Photography
അമ്പമ്പോ...; 25 അടി നീളം, കൂറ്റന്‍ അനാക്കോണ്ട റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍

പിന്നീട് എടുത്ത ഫോട്ടോയുടെ ഒരു കോപ്പി ഫോട്ടോ​ഗ്രാഫർ വൃദ്ധന്റെ കൈകളിലേക്ക് വെച്ചുകൊടുക്കുമ്പോള്‍ സന്തോഷം കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണു നിറയുന്നതും വിഡിയോയില്‍ കാണാം. തോളിൽ കിടന്ന തോത്ത് കൊണ്ട് കണ്ണുനീർ തുടച്ച് നന്ദി പറഞ്ഞ് വീണ്ടും ജോലിത്തിരക്കിലേക്ക്.. ചിത്രങ്ങളും ഫോട്ടോഷൂട്ട് വിഡിയോയും വളരെ വേ​ഗത്തിൽ വൈറലായി. വിഡിയോയ്ക്ക് താഴെ നടി പാർവതി തിരുവോത്ത് ഉൾപ്പെടെ നിരവധി ആളുകൾ കമന്റുമായി എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com