അമ്മയ്‌ക്കൊപ്പം നടക്കുന്നതിനിടെ നീർച്ചാലിൽ വീണു; കുട്ടിയാനയെ പുറത്തെടുത്ത് രക്ഷാസേന, വൈറൽ വിഡിയോ

മുതുമല കടുവാ സങ്കേതത്തില്‍ നിന്നും ഹൃദയം തൊടുന്നൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്
Elephant calf, Mudumalai Tiger Reserve
നീര്‍ച്ചാലില്‍ വീണ കുട്ടിയാനയെ രക്ഷാസംഘം പുറത്തെടുക്കുന്നുഎക്സ്

മ്മയ്‌ക്കൊപ്പമുള്ള സവാരിക്കിടെ നീര്‍ച്ചാലില്‍ അകപ്പെട്ട് കുട്ടിയാന. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് രക്ഷാസംഘം കുട്ടിയാനയെ പുറത്തെടുത്തത്. മുതുമല കടുവാ സങ്കേതത്തില്‍ നിന്നും ഹൃദയം തൊടുന്നൊരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കനത്ത മഴയെ തുടര്‍ന്ന് കാടിനുള്ളിലെ നീര്‍ച്ചാലില്‍ കുട്ടിയാന അകപ്പെട്ടു പോവുകയായിരുന്നു. പതിവ് പട്രോളിങ്ങിനിടെ മുതുമല ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് സംഘാം​ഗങ്ങളാണ് നീര്‍ച്ചാലില്‍ നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്ന കുട്ടിയാനയെ കണ്ടെത്തിയത്. സമീപത്തായി അമ്മയാനയും നിലയുറപ്പിച്ചിരുന്നു.

Elephant calf, Mudumalai Tiger Reserve
'പുഴ കടന്ന് കാട്ടിലേക്ക്', നൂറ് കണക്കിന് ആനകളുടെ സഞ്ചാരം; അപൂര്‍വ വീഡിയോ

ആറു പേരടങ്ങിയ രക്ഷാസംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് കുട്ടിയാനയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. എക്‌സിലൂടെ സുപ്രിയ സാഹു ഐഎഎസ് പങ്കുവെച്ച വിഡിയോ നിരവധി മൃഗസ്‌നേഹികളുടെ മനം കവരുന്നതാണ്. കുട്ടിയാന അമ്മയുമായി ഒന്നിച്ചതിന്റെ ദൃശ്യങ്ങളും സുപ്രിയ സാഹു പങ്കുവെച്ചിട്ടുണ്ട്. ഇരുവരും സുരക്ഷിതരാണെന്നും കുട്ടിയാനയെ പുറത്തെടുക്കാന്‍ പ്രവര്‍ത്തിച്ചതിന് ഡിഡി എംടിആര്‍ വിദ്യയെയും സംഘത്തെയും അഭിനന്ദിക്കുന്നതായും സുപ്രിയ സാഹു കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com