'ഫ്രൂട്സ് സാലഡില്‍ പിറന്ന പാനിപ്പൂരി'; സോഷ്യൽമീഡിയയിൽ കൗതുകമായി പുത്തൻ പരീക്ഷണം

പരീക്ഷണങ്ങള്‍ ചിലപ്പോൾ ഭക്ഷണത്തിന്റെ രുചി കൂട്ടും, ചിലപ്പോൾ രുചി കെടുത്താറുമുണ്ട്
ഫ്രൂട്സ് പാനിപ്പൂരി
ഫ്രൂട്സ് പാനിപ്പൂരിഇന്‍സ്റ്റഗ്രാം

പാനിപ്പൂരി, ബേൽപൂരി, ​വടാപ്പാവ് തുടങ്ങിയ ഉത്തരേന്ത്യൻ വിഭവങ്ങൾ ഇന്ന് ദക്ഷിണേന്ത്യൻ തെരുവുകളും കീഴടക്കി ഭക്ഷണപ്രിയരുടെ മനം കവരുകയാണ്. എരിവും പുളിയും മസാലയും എല്ലാം ഒന്നിച്ച് വായിലെത്തുമ്പോൾ രുചിയുടെ പെരുന്നാളാണ്. പരീക്ഷണങ്ങള്‍ ചിലപ്പോൾ ഭക്ഷണത്തിന്റെ രുചി കൂട്ടും, ചിലപ്പോൾ രുചി കെടുത്താറുമുണ്ട്.

അത്തരത്തിൽ പാനിപ്പൂരിയില്‍ നടത്തിയ ഒരു പരീക്ഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ കൗതുകം നിറയ്ക്കുന്നത്. ഫ്രൂട്‌സ് സാലഡും പാനിപ്പൂരിയും ഒന്നിച്ചാൽ എങ്ങനെയിരിക്കും?

മസാലയ്‌ക്ക് പകരം ആപ്പിള്‍, ഡ്രാഗണ്‍ ഫ്രൂട്ട്, പൈനാപ്പിള്‍ തുടങ്ങിയ ഫ്രൂട്സ്. ശേഷം ആറ് വ്യത്യസ്ത രുചികളിലുള്ള സിറപ്പും മാതളനാരങ്ങളും ചേർത്ത് ഫില്ലിങ് പൂര്‍ത്തിയാക്കി. 70 രൂപയാണ് ആറ് പാനിപ്പൂരി അടങ്ങിയ ഒരു പ്ലേറ്റിന് വില. രാജസ്ഥാൻ ജയ്പ്പൂരിലെ ഒരു തെരുവ് കച്ചകടക്കാരനാണ് ഈ ആശയത്തിന് പിന്നില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഫ്രൂട്സ് പാനിപ്പൂരി
'തട്ടിക്കൂട്ട് ദോശയല്ല..തട്ടിൽക്കൂട്ടു ദോശ'; ഇന്ന് അന്താരാഷ്ട്ര ദോശ ദിനം

വിഡിയോയ്ക്ക് താഴെ പുതിയ പരീക്ഷണത്തെ പ്രോത്സാഹിപ്പിച്ച് നിരവധി ആളുകള്‍ രംഗത്തെത്തി. ഹെല്‍ത്തി പാനിപ്പൂരി എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ പരീക്ഷണത്തെ വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി. പാനിപ്പൂരി എന്നാല്‍ മാസാല ഫില്ലിങ് ആണ് പ്രധാനം. പഴങ്ങളുടെ രുചി പാനിപ്പൂരുയുമായി ഒത്തുപോകില്ലെന്നായിരുന്നു ഒരാളുടെ അഭിപ്രായം. കഴിച്ച പലര്‍ക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും വിഡിയോയ്ക്ക് താഴെ കമന്റുകൾ വന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com