പതിനേഴാം വയസ്സിൽ മകനുണ്ടായി, മകന് 17 തികഞ്ഞപ്പോൾ മുത്തശ്ശിയായി; 34കാരിയായ നടിയുടെ വിഡിയോ വൈറല്‍

17കാരനായ മകന്റെ കുഞ്ഞിനെ തനിക്ക് 34-ാം വയസ്സില്‍ കയ്യിലെടുത്ത് കൊഞ്ചിക്കാൻ അവസരം കിട്ടിയെന്ന് താരം
Shirli Ling
ഷേർളി ലിങ്ഇന്‍സ്റ്റഗ്രാം

മുപ്പത്തിനാലാം വയസ്സില്‍ താൻ ഒരു മുത്തശ്ശിയായെന്ന് വെളിപ്പെടുത്തി നടിയും സോഷ്യൽമീഡിയ ഇൻഫ്ലുവൻസറുമായ ഷേർളി ലിങ്. 17കാരനായ മകന്റെ കുഞ്ഞിനെ തനിക്ക് 34-ാം വയസ്സില്‍ കയ്യിലെടുത്ത് കൊഞ്ചിക്കാൻ അവസരം കിട്ടിയെന്ന് ഷേർളി തന്റെ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ച വിഡിയോയിലൂടെ പറഞ്ഞു.

കഴിഞ്ഞ വർഷമാണ് തന്റെ മൂത്ത മകൻ അച്ഛനായത്. തനിക്ക് 17 വയസുള്ളപ്പോഴാണ് ആദ്യത്തെ ആൺകുഞ്ഞിന് ജന്മം നൽകിയത്. അവന്‍ തന്‍റെ പാത പിന്തുടര്‍ന്നതാണോ എന്ന് സംശയമുണ്ടെന്നും താമശരൂപേണ അവര്‍ പറഞ്ഞു. ചെറുപ്രായത്തിൽ കുട്ടികൾ ആകുന്നതിന്റെ ബുദ്ധിമുട്ട് തനിക്ക് നല്ലതു പോലെ അറിയാം. അതുകൊണ്ട് തന്നെ അക്കാര്യത്തില്‍ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നും ഷേർളി പറഞ്ഞു. എന്നാൽ അത് സംഭവിച്ചു പോയിരിക്കുന്നു, ഇനി അത് എങ്ങനെ അഭിമുഖീകരിക്കണമെന്ന് മാത്രമാണ് താൻ മകന് നൽകിയ ഉപദേശമെന്നും ഷേർ‌ളി പറഞ്ഞു.

'ഇക്കാര്യം നല്ലതാണോ മോശമാണോ എന്ന് എനിക്കറിയില്ല. പക്ഷേ, കഴിഞ്ഞ വർഷം പതിനേഴുകാരനായ മകന്റെ പെൺസുഹൃത്ത് ഗർഭിണിയായി. മറ്റുള്ളവരെ അപേക്ഷിച്ച് കുട്ടിക്കാലത്തും അവന് കൗതുകം കൂടുതലായിരുന്നു. കാമുകി ഗർഭിണിയാണെന്ന് അവൻ എന്നോട് പറഞ്ഞപ്പോൾ അവന്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്തം അവനു തന്നെയാണ്. ഇതിലെ ശരിയും തെറ്റും നിങ്ങളെങ്ങനെ ഇക്കാര്യങ്ങളെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്ത് തീരുമാനം എടുക്കുമ്പോഴും ഇനി എത്ര മാത്രം ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അവർ ചിന്തിക്കണം. രണ്ടാമതൊരു കുഞ്ഞ് ഉണ്ടാകില്ലെന്ന് എനിക്ക് ഉറപ്പു പറയാൻ സാധിക്കില്ല. ശ്രദ്ധിച്ചില്ലെങ്കിൽ അവർ ഈ തെറ്റ് ആവർത്തിക്കും. അവർക്ക് ആവശ്യമുണ്ടെങ്കിൽ രക്ഷിതാക്കൾ അവര്‍ക്ക് ആവശ്യമുള്ള ഉപദേശം നൽകും. എന്ത് സംഭവിച്ചാലും അവർ മക്കളാണല്ലോ'- ഷേര്‍ളി പറഞ്ഞു.

Shirli Ling
അപൂര്‍വ സസ്യങ്ങളില്‍ നിന്ന് ഔഷധക്കൂട്ട്; വെരിക്കോസ് വെയ്നും അകാലനരയും അകറ്റാൻ നാട്ടുവൈദ്യം

രണ്ട് ആൺകുട്ടികളും മൂന്ന് പെൺകുട്ടികളുമായി അഞ്ച് മക്കളാണ് ഷേർളിക്കുള്ളത്. വിഡിയോയ്‌ക്ക് താഴെ പ്രതികൂലിച്ചും അനുകൂലിച്ചും നിരവധി ആളുകൾ എത്തി. 'നിങ്ങൾ ഒരു പരാജയപ്പെട്ട അമ്മ'യാണെന്നായിരുന്നു പലരുടെയും കമന്റുകൾ. എന്നാൽ ഷേർളി മക്കൾക്ക് നൽകുന്ന പിന്തുണയെ പ്രശംസിച്ചവരും കുറവല്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com