ഇത് ചരിത്രം; ആദ്യമായി സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തി സൗദി അറേബ്യ

നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകളാണ് മോഡലുകൾ അണിഞ്ഞത്
swimsuit fashion show
സ്വിം സ്യൂട്ട് ഫാഷന്‍ ഷോയില്‍ പങ്കെടുക്കുന്ന മോഡലുകള്‍എഎഫ്പി

റിയാദ്: സൗദി അറേബ്യയില്‍ ആദ്യമായി സ്വിം സ്യൂട്ട് ഫാഷന്‍ ഷോ. മൊറോക്കന്‍ ഡിസൈനറായ യസ്മിൻ ഖാൻസാലിന്റെ കളക്ഷനിലാണ് മോഡലുകള്‍ പ്രത്യക്ഷപ്പെട്ടത്. റെഡ് സീ ഫാഷന്‍ വീക്കിന്റെ ഭാഗമായി സെന്റ് റെഗിസ് റെഡ് സീ റിസോര്‍ട്ടിലാണ് സ്വിം സ്യൂട്ട് ഷോ നടന്നത്.

swimsuit fashion show
'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

നീന്തൽക്കുളത്തിനു സമീപത്തായിയിരുന്നു ഫാഷൻ ഷോ. നീല, ചുവപ്പ്, ബീജ് നിറങ്ങളിലുള്ള സ്വിം സ്യൂട്ടുകളാണ് മോഡലുകൾ അണിഞ്ഞത്. അറബ് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന രീതിയിലുള്ള എലഗന്റ് സ്വിംസ്യൂട്ടുകൾ അവതരിപ്പിക്കാനാണ് ശ്രമിച്ചതെന്ന് യസ്മിൻ ഖാൻസാൽ പറഞ്ഞു. സൗദി അറേബ്യയിൽ സ്വിം സ്യൂട്ട് ഫാഷൻ ഷോ നടത്തുക എന്നത് ചരിത്രമാണെന്ന് ഇവിടെ വന്നപ്പോൾ ഞങ്ങൾക്കു വ്യക്തമായി. ചരിത്രനിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാഷൻ, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിൽ സൗദി മുന്നേറാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സിറിയൻ ഫാഷൻ ഇൻഫ്ലുവൻസറായ ഷൗഖ് മുഹമ്മദ് പറഞ്ഞു. സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്ന് നിഷ്കർഷിക്കുന്ന രാജ്യമാണ് സൗദി. രാജ്യത്തിന്റെ മുഖം മാറ്റാനുള്ള ശ്രമങ്ങളുടെ ഭാ​ഗമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com