'നായയായി ജീവിച്ചു മടുത്തു, ഇനി പാണ്ടയോ പൂച്ചയോ കുറക്കനോ ആകണം'; 12 ലക്ഷം മുടക്കി നായ കോസ്റ്റ്യൂം വാങ്ങിയ യുവാവ്

നായയെ പോലെ ദീർഘ നേരം നാല് കാലിൽ നടക്കുക എന്നത് ദുഷ്കരമാണെന്ന് ടോക്കോ
Dog Costume
നായ കോസ്റ്റ്യൂമില്‍ ടോക്കോയൂ‍ട്യൂബ് സ്ക്രീന്‍ഷോട്ട്

നായയായി ജീവിക്കണം എന്ന് ആ​ഗ്രഹിച്ച് പന്ത്രണ്ടു ലക്ഷം (14,000 ഡോളർ) രൂപ മുടക്കി ഹൈപ്പർ റിയലിസ്റ്റിക് നായ കോസ്റ്റ്യൂം വാങ്ങിയ ജാപ്പാൻ സ്വദേശി ടോക്കോയെ സോഷ്യൽലോകം അത്ര പെട്ടന്ന് മറന്ന് കാണാൻ വഴിയില്ല. ഇപ്പോഴിതാ യുവാവ് പുതിയൊരു ആ​ഗ്രഹ വെളിപ്പെടുത്തിയിരിക്കുകയാണ്. നായയായി ജീവിച്ച് മടുത്തുവെന്നും ഇനി പാണ്ടയോ പൂച്ചയോ ആകാനാണ് ആ​ഗ്രഹമെന്നും യുവാവ് പറഞ്ഞു.

'ഐ വാണ്ട് ‍ടു ബി ആൻ അനിമൽ' എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ടോക്കോ നായയെ പോലെ ജീവിക്കുന്നത് ആരാധകരകുമായി പങ്കുവെക്കാറുണ്ട്. നായയുടെ കോസ്റ്റ്യൂമിൽ തെരുവിൽ നിൽക്കുന്ന ടോക്കോയെ കാണുമ്പോഴുള്ള ആളുകളുടെ കൗതുകവും യുവാവ് തന്റെ ചാനലിലൂടെ കാണിക്കാറുണ്ട്. എന്നാൽ നായയെ പോലെ ദീർഘ നേരം നാല് കാലിൽ നടക്കുക എന്നത് ദുഷ്കരമാണെന്ന് ടോക്കോ പറയുന്നു. കൂടാതെ നായയുടെ കോസ്റ്റൂർ വൃത്തിയാക്കുകയും വളരെ ശ്രമകരമാണെന്നും ടോക്കോ കൂട്ടിച്ചേർത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്ക് നായ മാത്രമല്ല മറ്റു മൃ​ഗങ്ങളായും ജീവിക്കാൻ താൽപര്യമുണ്ടെന്നും ടോക്കോ പറയുന്നു. എന്നാൽ പൂച്ച വളരെ ചെറിയ മൃ​ഗമായതിനാൽ ലിസ്റ്റിൽ നിന്നും പൂച്ചയെ ഒഴിവാക്കി. എന്നാൽ ലിസ്റ്റിൽ പാണ്ടയും കുറുക്കനും തുടങ്ങി ഒരു നിര തന്നെയുണ്ട്.

Dog Costume
വിമാനയാത്ര കഴിഞ്ഞപ്പോൾ ​ഗിറ്റാറിന് 'ട്രിമോലോ ഇഫക്റ്റ്'; എയർലൈൻസിന്റെ വൻ ഓഫർ അറിയാതെ പോകരുതെന്ന് പരിഹാസം, വൈറൽ വിഡിയോ

സ്വയം നായയാണെന്ന് വിശ്വസിക്കുന്ന ഇത്തരക്കാരെ 'തീറിയൻസ്' എന്നാണ് വിളിക്കുന്നത്. ഇവർക്ക് മനുഷ്യരെക്കാൾ മൃ​ഗങ്ങളായി ജീവിക്കാനാണ് താൽപര്യം. എന്നാൽ മൃ​ഗങ്ങളുടെ മാസ്‌ക്കും അതുപോലെ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെടുന്നവരെ 'ഫൗറീസ്' എന്നാണ് വിളിക്കുന്നതെന്ന് വി​ദ​ഗ്ധർ പറയുന്നു. ഇതു രണ്ടും രണ്ടാണെന്നും എന്നാൽ ചിലപ്പോൾ 'തീറിയൻസ്' 'ഫൗറീസ്' സ്വഭാവവും 'ഫൗറീസ്' 'തീറിയൻസ്' സ്വഭാവവും കാണിക്കാറുണ്ടെന്നും വിദ​ഗ്ധർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com